നരിക്കുനി: ഇന്ത്യയിലെ കർഷകർക്ക് മരണ വാറന്റ് ഒരുക്കുന്ന കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗ്നിവലയ പ്രതിഷേധം നടത്തി.
ചെങ്ങോട്ടുപൊയിലിൽ നടത്തിയ പരിപാടി യൂത്ത് കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി മുജീബ് പുറായിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫസൽ പാലങ്ങാട് അധ്യക്ഷത വഹിച്ചു.
കെ.പി.രാഹുൽ, എം.സന്തോഷ് കുമാർ, എൻ.സി.അബ്ദുൽ ജബ്ബാർ, ടി.കെ.സുനിൽ കുമാർ, ഉനൈസ് അരീക്കൽ, ആകർഷ് സുനിത്ത്, നന്ദു സന്തോഷ് എന്നിവർ പ്രസംഗിച്ചു.
Tags:
NARIKKUNI