Trending

സാന്ത്വനം സമിതി വീൽചെയർ വിതരണോദ്ഘാടനം നാളെ

എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്ത് സാന്ത്വനം സമിതിയുടെ ആഭിമുഖ്യത്തിൽ  വീൽചെയർ വിതരണം നടത്തുന്നു. പദ്ധതിയുടെ ഉദ്ഘാടനം നാളെ (വെള്ളി) 3 മണിക്ക് എളേറ്റിൽ മർകസ് വാലിയിൽ നടക്കും.മർകസ് ആർസിഎഫ്ഐ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി 
മർകസ് ഡയരക്ടറും എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷനുമായഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും.

അബ്ദുസ്സലാം ബുസ്താനി, പി വി അഹ്മദ് കബീർ, സി.പി ഉബൈദ് സഖാഫി ,RCFI ജോയിൻ്റ് ഡയരക്ടർ റഷീദ് പുന്നശ്ശേരി,വെൽഫെയർ മാനേജർ നൗഫൽ പെരുമണ്ണ,കോഡിനേറ്റർ ജാബിർ ആവിലോറഎന്നിവർ സംബന്ധിക്കും.
 
വീൽചെയർ ആവശ്യമുള്ളവർ സമിതിയെ ബന്ധപ്പെടേണ്ടതാണ്.
Previous Post Next Post
3/TECH/col-right