Trending

സൗദിയിൽ വാഹനാപകടത്തില്‍ സുഹൃത്തുക്കളായ മൂന്ന്​ മലയാളി യുവാക്കള്‍ മരിച്ചു

ദമ്മാം: ഇന്ന്​ പുലര്‍ച്ചെ സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ സുഹൃത്തുക്കളായ മൂന്ന്​ മലയാളി യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. മലപ്പുറം, താനൂര്‍, കുന്നുംപുറം സ്വദേശി ​ തൈക്കാട്​ വീട്ടില്‍ ​ സൈതലവി ഹാജി, ഫാത്തിമ ദമ്പതികളൂടെ മകന്‍ മുഹമ്മദ്​ ഷഫീഖ് (22), വയനാട്​ സ്വദേശി അബൂബക്കറി​ൻ്റെ മകന്‍ അന്‍സിഫ് (22)​, കോഴിക്കോട്​ സ്വദേശി മുഹമ്മദ്​ റാഫിയുടെ മകന്‍ സനദ് ​(22) എന്നിവരാണ്​ മരിച്ചത്​.ഇന്ന്​ പുലര്‍ച്ചെ രണ്ടോടെ ദമ്മാം ദഹ്​റാന്‍ മാളിന്​ സമീപമാണ്​ അപകടം.

ഇവര്‍ ഓടിച്ചിരുന്ന ഹുണ്ടായ്​ കാര്‍ ​ ഹൈവേയില്‍ നിന്ന്​ പാരല്‍ റോഡിലേക്കിറങ്ങു​മ്പോള്‍ നിയന്ത്രണം വിട്ട്​ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു എന്നാണ്​ പൊലീസ്​ റിപ്പോര്‍ട്ട്​.മുന്നുപേരും സംഭവ സ്ഥലത്ത്​ തന്നെ മരിച്ചു. 

ഇവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ ദമ്മാം മെഡിക്കല്‍ കോംപ്ലകസ്​ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്​. മൂന്നുപേരുടേയും കുടുംബങ്ങള്‍ സൗദിയിലുണ്ട്​. ദമ്മാം ഇന്‍റനാഷണല്‍ ഇന്ത്യന്‍ സ്​കുളിലെ പൂര്‍വ വിദ്യാര്‍ഥികളായ മൂന്നുപേരും ബാല്യകാല സുഹൃത്തുക്കളാണ്​. 

സൗദി ദേശീയ ദിനാഘോഷത്തി​ൻ്റെ ഭാഗമാകാന്‍ രക്ഷിതാക്കളോട്​ അനുവാദം ചോദിച്ച്‌​ കാറുമായി പോയതായിരുന്നു മൂന്നുപേരും.
Previous Post Next Post
3/TECH/col-right