Trending

LSWAK:പ്രതിഷേധ സംഗമം നടത്തി.

മുക്കം:കഴിഞ്ഞ ആറു മാസക്കാലത്തോളമായി തൊഴിൽ നഷ്ടപ്പെട്ട് ഉപജീവനത്തിന് മാർഗ്ഗമില്ലാതെ പട്ടിണിയിലായ ലൈറ്റ് & സൗണ്ട് ജീവനക്കാർ പ്രതിഷേധ സംഗമം നടത്തി.

മുക്കം മേഖലാ ലൈറ്റ്&സൗണ്ട് വെൽഫയർ അസോസിയേഷൻ ഓഫ് കേരള (LSWAK) യുടെ നേതൃത്വത്തിൽ ലൈറ്റ് & സൗണ്ട് ജീവനക്കാർക്ക് സർക്കാർ ഭാഗത്ത് നിന്ന് പലിശരഹിത വായ്പകൾ അനുവദിക്കുക, പ്രത്യേക ആനുകൂല്യപാക്കേജുകൾ അനുവദിക്കുക, നിലവിലുള്ള വാഹനങ്ങളുടെ നികുതി, മറ്റു ബാങ്ക് പലിശകൾ എന്നിവ ഒഴിവാക്കുക, ലൈറ്റ് & സൗണ്ട് മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ സംഗമം നടത്തിയത്.
 
പൊതുയോഗത്തിൽ മേഖലാ പ്രസി: നാണി ഗാലക്സി അദ്ധ്യക്ഷം വഹിച്ചു.മേഖലാ സെക്രട്ടറി അരവിന്ദാക്ഷൻ തുമ്പോണ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കൗൺസിലർ അംഗം അഷ്റഫ് തരംഗം ആശംസകൾ നേർന്നു സംസാരിച്ചു.മേഖലാ ട്രഷറർ അംജദ് ഖാൻ നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right