Trending

അവഗണിക്കപ്പെടുന്ന മാട്ടുലായി

എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്തിലെ 4, 18 എന്നീ വാർഡുകൾ സംഗമിക്കുന്ന പ്രദേശമാണ് മാട്ടുലായി. കത്തറമ്മൽ നിന്ന് എളേറ്റിൽ വട്ടോളി റോഡിൽ തുവ്വക്കുന്ന്, പൊമ്പ്രമല എന്നീ റോഡുകളിലേക്ക് ഇരു വശത്ത് നിന്നും കുത്തനെയുള്ള കയറ്റം തുടങ്ങുന്ന ജംഗ്ഷനാണ്.

പ്രധാനപ്പെട്ട ഹെൽത്ത് സെന്ററും, ഒരു കടയും .ബസ് സ്റ്റോപ്പും ഇവിടെ സ്ഥിതി ചെയ്യുന്നു. രണ്ട് ഭാഗത്ത് നിന്നുമുളള കുട്ടികളുംസ്ത്രീകളുമടക്കമുള്ള യാത്രക്കാർ വാഹനങ്ങൾക്കായി കാത്തു നിൽക്കുന്ന പ്രദേശത്ത് രാത്രിയായാൽ കൂരിരുട്ടും മദ്യപന്മാരുടെ ശല്യവും വളരെയധികം വർദ്ധിച്ചുവരികയാണ്. 
 
മുമ്പ് ഉണ്ടായിരുന്ന സ്ട്രീറ്റ് ലൈറ്റ് അണഞ്ഞിട്ട് വർഷങ്ങളായി. പലപ്രാവശ്യം വാർഡ് മെമ്പർമാരുടെ(4, 18) ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ പരിഹാരമായിട്ടില്ല.രണ്ട് വാർഡ് മെമ്പർമാരും ഈ പ്രദേശം തങ്ങളുടെ അധികാരപരിധിയിൽ അല്ല എന്ന് പറഞ്ഞ്  കൈയൊഴിഞ്ഞി  രിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. 

ഈ പ്രദേശത്ത് ഹെൽത്ത് സെന്ററിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഒരു ഡോക്ടറെ പരിശോധനയ്ക്ക് വെക്കേണ്ട സമയം എന്നോ അതിക്രമിച്ചു കഴിഞ്ഞു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഇടവഴികൾ പോലും ടാറിങ് ചെയ്തപ്പോൾ  മാട്ടു ലായി -പൊമ്പ്ര മല  റോഡ് നടന്നുപോകാൻ വരെ പറ്റാത്ത അവസ്ഥയിൽ ആയിട്ട് മാസങ്ങൾ കഴിഞ്ഞു. 
 
മഴയുള്ളപ്പോൾ പൊമ്പ്ര മല റോഡിൽനിന്ന് ഒലിച്ചുവരുന്ന കല്ലുകളിൽ തട്ടി ഇരുചക്ര വാഹനങ്ങൾ മറിഞ്ഞു വീഴുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും വർദ്ധിച്ചുവരികയാണ്.ഇനിയും അധികാരികളുടെ കണ്ണ് തുറന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.

Cts: PKV - OMAK
Previous Post Next Post
3/TECH/col-right