Trending

ബൈക്കിലെത്തി ബാഗ് തട്ടിപ്പറിച്ച മോഷ്ടാവ് പിടിയിൽ

കൊടുവള്ളിയിലും,കാരന്തൂരിലും ബൈക്കിലെത്തി  ബാഗ് തട്ടി പറിച്ച് കടന്ന് കളഞ്ഞ പ്രതിയെ പിടികൂടി. നിരവധി ബാഗ് തട്ടിപറിച്ച കേസിൽപ്രതിയായ പതിമംഗലം സ്വദേശി അബ്ദുൽ ജബ്ബാർ (24) ആണ് പിടിയിലായത്.കൊടുവള്ളി കരീറ്റി പറമ്പിൽ വെച്ചാണ് പോലീസ് പിടിച്ചത്.

 
ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ കാരന്തൂർ സെൻ്റ് അലോഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം ബൈക്കിലെത്തിയ പ്രതി സ്ത്രീയുടെ ബാഗ് തട്ടി പറിച്ച് കടന്ന് കളയുകയായിരുന്നു. തുടർന്ന് നടന്ന അതിശക്തമായ അന്വേഷണമാണ് പ്രതിയെ കുറിച്ചുള്ള കൃത്യമായ തെളിവ് ലഭ്യമായത്.
 
 
 
രക്ഷപെടാനായി ഉപയോഗിച്ച ബൈക്ക് പാറന്നൂർ സ്വദേശിയുടേതാണ് ഇത് പ്രതി നേരത്തെ മോഷ്ടിച്ച് കൈക്കലാക്കിയതാണ്. രാപ്പകൽ ഇല്ലാത്ത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭ്യമായത്. മോഷണം നടന്ന സമയത്തുള്ള സി സി ടി വി ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു. അതോടൊപ്പം തന്നെ മറ്റു സി സി ടി വി ദൃശ്യങ്ങളും അന്വേഷണ സംഘം വ്യക്തമായി അന്വേഷിച്ചു.കുമ്മങ്കോട്ടും, കൊടുവള്ളിയിലുമെല്ലാം ഇയാൾ ഇത്തരത്തിൽ ബാഗ് തട്ടിപറിച്ച് കടന്ന് കളഞ്ഞിരുന്നത്. യാതൊരുവിധ ധാക്ഷ്യണ്യവുമില്ലാതെ പണം അപഹരിക്കുന്നതിനു വേണ്ടി ആക്രമണ വഴി സ്വീകരിക്കുന്ന പ്രതി കൂടുതൽ കേസുകളിൽ  പ്രതിയാണെന്നാണ് ലഭ്യമാകുന്ന വിവരം.
 
 
കഴിഞ്ഞ ദിവസം വെള്ളിപറമ്പിലുള്ള സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന ഓമശ്ശേരി മാനിപുരം സ്വദേശി നൂർജഹാൻ്റെ ബാഗാണ് പ്രതി പിടിച്ചു പറിച്ചത് മൊബൈൽ ഫോൺ, എ.ടി.എം കാർഡ്, പണം എന്നിവ നഷ്ടപ്പെട്ടിരുന്നു. ഇതിനു പുറമെ ഇന്നലെ  രാവിലെയും പ്രതി കൊടുവള്ളിയിൽ ഒരു സ്ത്രീയുടെ പക്കലിൽ നിന്നും മോഷണം നടത്തി കടന്ന് കളഞ്ഞിരുന്നു.
 
കൊടുവള്ളിയിൽ നിന്നും പോലീസിനെ കണ്ട പ്രതിി ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു പിന്നീട് കരീറ്റി പറമ്പിൽ വെച്ച് നാട്ടുകാരുടെ സഹായത്തോടെ കൊടുവള്ളി പോലീസ് പിടികൂടുകയായിരുന്നു.കഴിവുറ്റഅന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാവുന്നത്.
Previous Post Next Post
3/TECH/col-right