Trending

ലോറിയിൽ കടത്തുകയായിരുന്ന 15000 പാക്കറ്റ് നിരോധിത പുകയില ഉത്പനനവുമായി പുതുപ്പാടി സ്വദേശി പിടിയിൽ

മുത്തങ്ങ:മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് വാഹന പരിശോധനക്കിടെ കെ.എല്‍ 11 എസ് 0590 ലോറിയില്‍ കടത്തുകയായിരുന്ന 15000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം പിടികൂടി.

 
കര്‍ണാടക നഞ്ചന്‍ങ്കോട് ഭാഗത്ത് നിന്നും വരുകയായിരുന്ന ലോറിയില്‍ നിന്നുമാണ് നിരോധിത പുകയില ഉത്പന്നം പിടികൂടിയത്.ഇവ കടത്തിയ ഈങ്ങാപ്പുഴ കുന്നിക്കല്‍ വീട്ടില്‍ കെ.കെ റഫീഖ് (46) നെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു.സുല്‍ത്താന്‍ ബത്തേരി പോലീസിന് കൈമാറി.
Previous Post Next Post
3/TECH/col-right