Trending

കിഴക്കോത്ത്: ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ ഒരാൾക്ക് പോസിറ്റീവ്.

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ ഇന്നലെ  എളേറ്റിൽ എം.ജെ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 70 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ ഒരാളുടെ ഫലം പോസിറ്റീവായി.

കിഴക്കോത്ത് പഞ്ചായത്തിലെ വാർഡ് 7 (പറക്കുന്ന്) ൽ  ക്വാറന്റൈനിലായിരുന്ന  30 വയസ്സുകാരനാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.ഇദ്ദേഹവുമായി ആർക്കും സമ്പർക്കമില്ല.
 
 
ആന്റിജൻ പരിശോധനക്ക് മെഡിക്കൽ ഓഫീസർ ഡോ:ഹൈഫ മൊയ്തീൻ, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post
3/TECH/col-right