Trending

ജില്ലയിൽ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം തുടങ്ങി

കോഴിക്കോട്:പോലീസ് ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരം ശേഖരിച്ചു തുടങ്ങി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികൾക്ക് നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് നടപടി.

സ്ഥാപന ഉടമകൾ, കരാറുകാർ എന്നിവർ ഉൾപ്പെടെയുള്ളവർ തങ്ങളുടെ കീഴിലുള്ള അതിഥിതൊഴിലാളികളുടെ വിശദാംശങ്ങൾ, തിരിച്ചറിയൽ കാർഡുകൾ എന്നിവയുടെ ഫോട്ടോ കോപ്പികൾ അതത് സ്റ്റേഷൻപരിധിയിൽ ഏൽപ്പിക്കണം. സ്റ്റേഷൻ ഇൻസ്പെക്ടർമാർക്കാണ് വിവരശേഖരണത്തിനുള്ള ചുമതല.

കൊച്ചി ഏലൂരിലെ പാതാളത്ത് നിന്ന് മുർഷിദ് ഹസൻ, മൊസറഫ് ഹൊസ്സെൻ, ഇയാക്കൂബ് എന്നിവരെ അൽഖായിദ ബന്ധത്തിന്റെ പേരിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി.

റൂറലിൽ കോവിഡുമായി ബന്ധപ്പെട്ട് ക്യാമ്പുകളിലെ കണക്കെടുത്തപ്പോൾ 25,000 പേരാണുണ്ടായിരുന്നത്. ഇവരിൽ 13,000 പേർ തിരിച്ചുപോയി. വിവിധ സ്ഥലങ്ങളിലായി ബാക്കിയുള്ള 12,000 പേരുടെ വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. സിറ്റിയിലെ ക്യാമ്പുകളിൽ മൊത്തം 21,234 അതിഥിതൊഴിലാളികളാണുണ്ടായിരുന്നത്‌. ഇവരിൽ 12,000 പേർ തിരിച്ചുപോയി.

ഹോട്ടലുടകൾ, നിർമാണമേഖലയിലെ കരാറുകാർ, ബാർബർഷോപ്പ് ഉടമകൾ തുടങ്ങിയവരോട് തൊഴിലാളികളുടെ മേൽവിലാസം ഉൾപ്പെടെയുള്ള വിശദാംശങ്ങളും ഇതുമായി ബന്ധപ്പെട്ട സത്യപ്രസ്താവനയും നൽകാനാണ് നിർദേശം.

അതിഥി തൊഴിലാളികൾ വികസനപങ്കാളികളാണ്. അവർക്ക് നേരെയുള്ള സമീപനവും സൂക്ഷിച്ച് വേണം. ഇവരിലെ കുറ്റവാളികളെ കണ്ടെത്താൻ നേരത്തേ സംവിധാനമുണ്ട്. എവിടെയാണ് താമസം, ജോലി എന്നീ വസ്തുതകൾ മുൻകാലങ്ങളിലും പരിശോധന നടത്താറുണ്ട് 
Previous Post Next Post
3/TECH/col-right