Trending

ഗതാഗത നിയമലംഘനം: ഇനി മുതൽ ഓൺലൈൻ പിഴ

തിരുവനന്തപുരം:ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതിന് പിടിയിലാകുന്നവർക്ക് പിഴ അടയ്ക്കുവാനുള്ള ഓൺലൈൻ സംവിധാനം നിലവിൽ വന്നു. ഉദ്ഘാടനംമുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് മുഖേന നിർവ്വഹിച്ചു.


പൂർണ്ണമായും സുതാര്യത ഉറപ്പുവരുത്തുന്ന ഈ സംവിധാനത്തിന് ഇ-ചെലാൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പരിശോധനയ്ക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥൻറെ കൈവശമുള്ള ചെറിയ ഉപകരണത്തിൽ ഡ്രൈവിംഗ് ലൈസൻസ് നമ്പർ, വാഹനത്തിൻറെ നമ്പർ എന്നിവ നൽകിയാൽ അത് ഉടമയ്ക്കോ ഡ്രൈവർക്കോ ഓൺലൈനായി അപ്പോൾത്തന്നെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിംഗ് മുതലായ കോടതിയിലേയ്ക്ക് കൈമാറും. തുടർനടപടി വിർച്വൽ കോടതി സ്വീകരിക്കും. 

കുറ്റകൃത്യങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ഈ സംവിധാനത്തിൽ ലഭ്യമാകുന്നതിലൂടെ വാഹനപരിശോധന ഇനി മുതൽ ഏറെ സുഗമമാകും. സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകുമെന്നതാണ് ഇതിൻറെ പ്രത്യേകത. നിയമലംഘനം കണ്ടെത്തുന്നപക്ഷം
സൗകര്യങ്ങൾ ഉപയോഗിച്ച് പണം അടയ്ക്കാൻ കഴിയും. പിഴ അടയ്ക്കാൻ താത്പര്യമില്ലാത്തവരുടെ കേസ് വിർച്വൽ കോടതിയിലേയ്ക്ക് കൈമാറും. തുടർനടപടി വിർച്വൽ കോടതി സ്വീകരിക്കും. കുറ്റകൃത്യങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ഈ സംവിധാനത്തിൽ ലഭ്യമാകുന്നതിലൂടെ വാഹനപരിശോധന ഇനി മുതൽ ഏറെ സുഗമമാകും.

തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സംവിധാനം ചൊവ്വാഴ്ച്ച നടപ്പിൽ വരുന്നത്. വൈകാതെ തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സംവിധാനം സ്ഥാപിക്കും. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമിൻറെ നേതൃത്വത്തിലുള്ള സംഘമാണ് സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ പദ്ധതി രൂപകൽപന ചെയ്തത്. നാഷണൽ ഇൻഫർമാറ്റിക്സ് സെൻററാണ് സോഫ്റ്റ് വെയർ നിർമ്മിച്ചത്. ഫെഡറൽ ബാങ്ക്, ട്രഷറി വകുപ്പ് എന്നിവയുടെ സഹകരണവും ഉണ്ടായിരുന്നു.
Previous Post Next Post
3/TECH/col-right