പൂനൂർ:'കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല' എന്ന ശീർഷകത്തിൽ എസ് .വൈ.എസ് പൂനൂർ സോണിലെ ഉണ്ണികുളം,പൂനൂർ,കിഴക്കോത്ത്, ആവിലോറ സർക്കിൾ കേന്ദ്രങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയതും മലബാർ പ്രദേശത്തെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദവുമായ കരിപ്പൂർ എയർപോർട്ടിനെ സാങ്കേതികത്വങ്ങളുടെ മറവിൽ നശിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.
കോഴിക്കോട് വിമാനത്താവളത്തെ തകർക്കാൻ നടക്കുന്ന നീക്കങ്ങൾക്കെതിരെ എസ് .വൈ. എസ് എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് നിൽപ്പ് സമരം സംഘടിപ്പിച്ചത്.
എസ് വൈ എസ് പൂനൂർ സർക്കിൾ കമ്മിറ്റി പൂനൂർ ടൗണിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.ജാഫർ സഖാഫിഅധ്യക്ഷത വഹിച്ചു. എസ് വൈ എസ് പൂനൂർ സോൺ ജനറൽ സെക്രട്ടറി സ്വാദിഖ് സഖാഫി മഠത്തുംപൊയിൽ ഉദ്ഘാടനം ചെയ്തു.
സിഎം മുഹമ്മദ് റഫീഖ് സഖാഫി, അബ്ദുൽജലീൽ അഹ്സനി, അഷ്റഫ് അമാനത്ത്,അനസ് കാന്തപുരം, സുബൈർ ടി.പി പ്രസംഗിച്ചു. സയ്യിദ് സഹ്‌ൽ മഷ്ഹൂർ തങ്ങൾ, വി കെ അബ്ദുറഹിമാൻ സഖാഫി, അഫ്സൽ അഹ്സനി, ഹാരിസ് വടക്കേ നരോത്ത്,ശരീഫ് അമാനത്ത് നഗർ നേതൃത്വം നൽകി.
ഉണ്ണികുളം സർക്കിൾ നിൽപ്പ് സമരം എകരൂൽ ടൗണിൽ നടന്നു. എസ് വൈ എസ് സോൺ പ്രസിഡണ്ട് അബ്ദുസ്സലാം ബുസ്താനി ഉദ്ഘാടനം ചെയ്തു.
അബ്ദുന്നാസർ സഖാഫി വാളന്നൂർ അധ്യക്ഷത വഹിച്ചു.എ. മുഹമ്മദ് ഇയ്യാട്, റാഫി സഖാഫി സംസാരിച്ചു. അബ്ദുൽജലീൽ സഖാഫി വള്ളിയോത്ത്, ജലീൽ മാസ്റ്റർ ഇയ്യാട്, സി കെ ജലീൽ ഹാജി നേതൃത്വം നൽകി.
കിഴക്കോത്ത് സർക്കിൾ നിൽപ്പ് സമരം കച്ചേരിമുക്കിൽ നടന്നു. എസ് വൈ എസ് ജില്ലാ സെക്രട്ടറി പി വി അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് പൂനൂർ സോൺ സാമൂഹ്യം സെക്രട്ടറി കെ സി ഹുസൈൻ സഖാഫി അധ്യക്ഷത വഹിച്ചു.
അബ്ദുൽ സത്താർ ചളിക്കോട്, ജഅഫർ ബാഖവി,അബ്ദുൽ സലീം കണ്ണിറ്റമാക്കിൽ, സലീം ലത്വീഫി നേതൃത്വം നൽകി.കെ.കെ ജാബിർ സ്വാഗതവും റാസി സഖാഫി നന്ദിയും പറഞ്ഞു.
ആവിലോറ പറക്കുന്നിൽ നടന്ന ആവിലോറ സർക്കിൾ നിൽപ്പ് സമരം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ സി ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സർക്കിൾ പ്രസിഡണ്ട് മുഹമ്മദ് അഹ്സനി അധ്യക്ഷത വഹിച്ചു.ഒ.ടി. ശഫീഖ് സഖാഫി, അബ്ദുൽ അസീസ് ലത്തീഫി, പി.സി. അസീസ് സഖാഫി സംസാരിച്ചു.
പി.സി.അബ്ദുറഹിമാൻ, ശിഹാബുദ്ധീൻ അസ്ലമി, സി.പി.സിറാജ് സഖാഫി, അഷ്റഫ് ഹാജി കത്തറമ്മൽ, ബാപ്പു ഹാജി, കെ.സി.അബ്ദുസ്സലാം നേതൃത്വം നൽകി.
Tags:
POONOOR