കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ വാർഡ് 17 (എളേറ്റിൽ ഈസ്റ്റ് ) ലെ ഒരു പുരുഷന് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ ഈ വാർഡിനെ കണ്ടയിൻമെന്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.
കിഴക്കോത്ത് പഞ്ചായത്തിലെ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിന് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ 2020 സെപ്റ്റംബർ 11 മുതൽ അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട വ്യക്തികൾ നിർബന്ധമായും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും ,സ്വയം ക്വാറൻന്റൈനിൽ പോകേണ്ടതുമാണെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ ഷുക്കൂർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ: 7736647254 , 9847457359.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ എളേറ്റിൽ എം.ജെ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ഇന്നലെ നടത്താനിരുന്ന ആന്റിജൻ പരിശോധന ഇന്ന് (18-09-2020 വെള്ളി) രാവിലെ 10 മണി മുതൽ നടത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
Tags:
ELETTIL NEWS