Trending

കിഴക്കോത്ത് വാർഡ് 3 ൽ ഒരാൾക് പോസിറ്റീവ് സ്ഥിരീകരിച്ചു:എളേറ്റിൽ ടൗൺ ജാഗ്രതയിൽ

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ വാർഡ് 3 (പൊന്നുംതോറ) ലെ ഒരു പുരുഷനാണ് സമ്പർക്കത്തിലൂടെ ഇന്ന്  പോസിറ്റീവ് സ്ഥിരീകരിച്ചത്.സ്വകാര്യ ലാബിൽ വെച്ചായിരുന്നു പരിശോധന നടത്തിയത്.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ ഉറവിടമാറിയത്തതടക്കം കോവിഡ്  പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് 1,16,17,18 വാർഡുകളിൽ ഉൾപ്പെടുന്ന എളേറ്റിൽ വട്ടോളി ടൗൺ, വാർഡ് 5 (അവിലോറ) എന്നീ പ്രദേശങ്ങൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്.


കിഴക്കോത്ത് പഞ്ചായത്തിൽ രോഗികളുടെ എണ്ണം കൂടുന്നതിനാൽ  ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും, കൂട്ടം കൂടുവാനോ , അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുവാനോ പാടില്ലെന്നും ഗ്രാമ പഞ്ചായത്ത്  പ്രസിഡൻറ് NC ഉസ്സയിൻ മാസ്റ്റർ അഭ്യർത്ഥിച്ചു.

പഞ്ചായത്തിലെ രോഗികളുടെ കോൺടാക്ടിലുള്ള ആളുകൾക്കുള്ള  ആന്റിജൻ പരിശോധന തിങ്കളാഴ്ച (14-09-2020) എളേറ്റിൽ എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുമെന്ന് കിഴക്കോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ അറിയിച്ചു.
Previous Post Next Post
3/TECH/col-right