Trending

നേരിൽ കാണാനാഗ്രഹമെന്ന് പറഞ്ഞ ഫാത്തിമ മോളെ തേടി വീട്ടിലെത്തി ഫിറോസ് കുന്നുംപറമ്പിൽ

നരിക്കുനി:സോഷ്യൽ മീഡിയ ഉപയോഗിച്ച് പാവപ്പെട്ടവർക്ക് അത്താണിയാവുന്ന അവശരുടെ ദൈവ ദൂതൻ ഫിറോസ് കുന്നുംപറമ്പിൽ തന്റെ കുഞ്ഞു ആരാധികയെത്തേടി പാലങ്ങാട്ട്.പുല്ലാളൂരിൽ താമസിക്കുന്ന അരോത്ത് ജുനൈസ് ഫസ്ന ദമ്പതികളുടെ മകൾ ഫാത്തിമ ഫെയ്സ്ബുക്കിലൂടെ ഫിറോസിന്റെ പ്രവർത്തനങ്ങൾ വീക്ഷിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.ശേഷം നേരിൽ കാണണമെന്ന ഫാത്തിമയുടെ സ്വപ്നം സാക്ഷാൽക്കരിച്ച് ഫിറോസ് കുന്നുംപറമ്പിൽ പാലങ്ങാട്ട് മാതൃ ഗ്രഹത്തിലെത്തുകയായിരുന്നു.


ഫാത്തിമ മോളുടെ സുഖ വിവരങ്ങൾ അന്വേഷിച്ച ഫിറോസ് മുട്ടാഞ്ചേരി ഹസനിയയിലെ അഞ്ചാം ക്ലാസുകാരിയായ, പന്നിക്കോട്ടൂർ ജി.എൽ.പി സ്കൂളിൽ നിന്നും കഴിഞ്ഞ തവണത്തെ എൽ.എസ്.എസ് പരീക്ഷ അടക്കം വിവിധ മത്സര പരീക്ഷകളിലെ വിജയി കൂടിയായ മിടുക്കിയെ അഭിനന്ദിക്കാനും മറന്നില്ല.

ജീവകാരുണ്യ പ്രവർത്തനങ്ങളെ നെഞ്ചേറ്റുന്ന കുഞ്ഞു മനസിന് അഭിനന്ദനവുമായി സാമൂഹ്യ പ്രവർത്തകൻ നാസർ തൂതയും കഴിഞ്ഞ ദിവസം ഫാത്തിമയുടെ അടുത്തെത്തിയിരുന്നു.കൂടാതെ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളെ കാണാൻ താൽപര്യം പ്രകടിപ്പിച്ച ഫാത്തിമ മോളെത്തേടി കൊടപ്പനക്കലിൽ നിന്നും വിളിയെത്തി.വൈകാതെ തന്നെ പാണക്കാട്ടേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് വീട്ടുകാരുടെയും കൂട്ടുകാരുടെയും സ്വന്തം പാത്തു....


Previous Post Next Post
3/TECH/col-right