കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ ഉറവിടമറിയാത്ത 2 എണ്ണമടക്കം 3 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
വാർഡ് 1 (എളേറ്റിൽ) ൽ പോസിറ്റീവ് ആയ 54 വയസ്സുകാരന്റേതും, വാർഡ് 18 (ചെറ്റക്കടവ്) ലെ 28 വയസ്സുകാരന്റേതുമാണ് ഉറവിടം അറിയാത്തത്. വാർഡ് 5 (ആവിലോറ) ൽ പോസിറ്റീവ് ആയ 62 വയസ്സുകാരൻ പൂനൂരിലെ രോഗം സ്ഥിരീകരിച്ച വ്യാപാരിയുടെ സമ്പർക്കത്തിൽ പെട്ട ആളാണ്.
1,5 വാർഡുകളിലെ രോഗികൾക്ക് ബാലുശ്ശേരിയിൽ വെച്ച് നടത്തിയ RTPCR പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്.വാർഡ് 18 ലെ യുവാവിന് വിദേശത്തേക്ക് പോകാനായി സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച (14-09-2020) എം.ജെ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 75 പേർക്ക് ആന്റിജൻ പരിശോധന നടത്തുമെന്ന് കിഴക്കോത്ത് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
അതേ സമയം കഴിഞ്ഞ ദിവസം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച രോഗികളുടെ പ്രൈമറി സമ്പർക്കത്തിൽ പെട്ടവരായ 25 പേർക്ക് കിഴക്കോത്ത് പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ RTPCR പരിശോധനക്ക് വേണ്ടി സ്രവം ശേഖരിച്ചു.ഇന്നലെ എളേറ്റിൽ എം.ജെ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ പരിശോധനാ ക്യാമ്പിന് മെഡിക്കൽ ഓഫീസർ ഡോ: ഹൈഫ മൊയ്തീൻ, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.
ഒന്നാം വാർഡിൽ രോഗം സ്ഥിരീകരിച്ച ആളുടെ ഉറവിടം അറിയാത്തത്തും, എളേറ്റിൽ ടൗണുമായി കൂടുതൽ ഇടപഴകുന്ന ആളുമായതിനാലും , പഞ്ചായത്തിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നതിനാലും ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.ഉസ്സയിൻ മാസ്റ്റർ അറിയിച്ചു.
Tags:
ELETTIL NEWS