രാജ്യത്തിന്റെ മഹത്തായ  മതേതര മൂല്യങ്ങളുടെ  കടക്കൽ കത്തിവെക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ സമസ്ത എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കൊടുവള്ളി മണ്ഡലം SEA കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിഷേധ മെയിൽ അയച്ചു.


നിലവിലുണ്ടായിരുന്ന രീതികളും കീഴ് വഴക്കങ്ങളും മറി കടന്ന് കേന്ദ്ര സർക്കാർ പ്രഖാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം അപ്രായോഗികവും ന്യൂന പക്ഷങ്ങളിൽ ആശങ്കയുണ്ടാക്കുന്നതും ആയതിനാൽ പ്രതിഷേധം ഉയരേണ്ടതുണ്ട്. 

പരിപാടി കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് NC ഉസയിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.SEA കൊടുവള്ളി നിയോജക മണ്ഡലം ജന.സെക്രട്ടറി സഅദുദ്ദീൻ പന്നിക്കോട്ടൂർ അധ്യക്ഷത വഹിച്ചു.SEA കോഴിക്കോട്  ജില്ലാ വൈസ് പ്രസിഡണ്ട് TC ഖാദർ മാസ്റ്റർ നരിക്കുനി  മുഖ്യ പ്രഭാഷണം നടത്തി.

SYS കൊടുവള്ളി മണ്ഡലം ജന.സെക്രട്ടറി AT മുഹമ്മദ് മാസ്റ്റർ ,SEA കൊടുവള്ളി മണ്ഡലം സെക്രട്ടറി ജബ്ബാർ കട്ടിപ്പാറ,SKSSF എളേറ്റിൽ ക്ലസ്റ്റർ ജന.സെക്രട്ടറി നവാസ് ഫൈസി,SEA നരിക്കുനി പഞ്ചായത്ത് സെക്രട്ടറി സയ്യിദ് ഹമ്മാദ് തങ്ങൾ സംബന്ധിച്ചു.