Trending

സേവ് പന്നൂർ ഹരിത ഗ്രാമം പദ്ധതിക്ക് തുടക്കമായി

കൊടുവള്ളി:സമ്പൂർണ്ണ സ്വയംപര്യാപ്ത നാട് എന്ന ലക്ഷ്യത്തോടുകൂടി കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൻറെയും കൃഷിഭവൻറെയും ,ജീസം  ഫൗണ്ടേഷൻറെയും സഹകരണത്തോടെ ഹരിതസമൃദ്ധി നാടിൻ സമൃദ്ധി  എന്ന പേരിൽ സേവ് പന്നൂർ  ഹരിത ഗ്രാമം  പദ്ധതിക്ക് തുടക്കമായി.നെൽകൃഷി,പച്ചക്കറി കൃഷി,ഇടവിളകൃഷി എന്നിവയിൽ  പന്നൂരിനെ സ്വയം പര്യാപ്തമാക്കുക എന്നതാണ് ലക്ഷ്യം.


കൃഷി ചെയ്യാൻ താല്പര്യമുള്ളവരുടെ അപേക്ഷ സ്വീകരിച്ച് ആവശ്യമായ വിത്തുകളും തൈകളും,വളങ്ങളും, നൽകുന്നതോടൊപ്പം കാർഷിക മത്സരത്തിലൂടെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകുന്നതാണ് പദ്ധതി.നെൽകൃഷി വിത്തിടൽ ഉദ്ഘാടനം  കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി.ഉസൈൻ മാസ്റ്റർ  നിർവഹിച്ചു .

സേവ് പന്നൂർ വർക്കിംഗ് ചെയർമാൻ നാസർ പട്ടനിൽ അധ്യക്ഷതവഹിച്ചു കൃഷി ഓഫീസർ ശുഭ വിത്തുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു , ജീസം ഫൗണ്ടേഷൻ സംസ്ഥാന കൺവീനർ ഇഖ്ബാൽ എൻജിനീയർ പദ്ധതി വിശദീകരിച്ചു.
ആർ കെ കലന്തൻ കുട്ടി ഹാജി, കാദർ ഹാജി ആർ കെ , സാജിദ് എം സി, അബൂബക്കർ പി കെ, വേലായുധൻ കാവിൽ, മുഹമ്മദലി മേലെ കണ്ടിയിൽ, ഉസ്മാൻ മഠപ്പാടിൽ ,കൃഷ്ണൻ മണ്ണാറക്കൽ, അഹമ്മദ് കുട്ടി പൂക്കോത്ത്, മാധവൻ മലയിൽ, പത്മിനി മണ്ണാറക്കൽ എന്നിവർ സംസാരിച്ചു.

സേവ് പന്നൂർ ട്രഷറർ സലീം മന്നത്ത് സ്വാഗതവും, ജീസം ഫൗണ്ടേഷൻ ഡയറക്ടർ 
വി പി അഷ്റഫ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right