Trending

നാട്ടിൽ പോയ സൗദി പ്രവാസികളുടെ ഇഖാമ ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നതായി ജവാസാത്ത്

റിയാദ്: സൗദിയില്‍ നിന്നും നാട്ടില്‍ പോയവരുടെ ഇഖാമ കാലാവധി ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നതായി ജവാസാത്ത് അറിയിച്ചു. സെപ്തംബര്‍ ഒന്ന് മുതൽ മുപ്പതിനിടയിൽ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമാ കാലാവധിയാണ് ദീര്‍ഘിപ്പിക്കുന്നത്.കാലാവധി അവസാനിച്ചത് മുതൽ ഒരു മാസത്തേക്കാണ് ദീർഘിപ്പിക്കുക.

ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് വീണ്ടും നാട്ടിൽ പോയവരുടെ കാലാവധി നീട്ടുന്നതിനുള്ള നടപടി. മാനവ വിഭവശേഷി മന്ത്രാലയവും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും സഹകരിച്ചാണ് നടപടി പൂര്‍ത്തിയാക്കുന്നത്.

സൌദിയില്‍ ഉള്ളവരുടെ റീ എന്‍ട്രി കാലാവധിയും ഫൈനല്‍ എക്സിറ്റ് വിസാ കാലാവധിയും ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. നാട്ടില്‍ പോയവരുടെ റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ നീട്ടിയിരുന്നു.

നിലവിൽ വിമാന സർവീസ് തുടങ്ങുന്നതിനുള്ള പദ്ധതികളൊന്നും തീരുമാനമായിട്ടില്ല. കര മാർഗമുള്ള യാത്രകൾ സൗദി അറേബ്യ അനുവദിച്ചിട്ടുണ്ട്. ചില ട്രാവൽസുകൾ മുന്നിട്ട് സൗദി അറേബ്യയിലേക്ക് ചർട്ടേഡ് ഫ്ലൈറ്റുകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നതായും വാർത്തകൾ ഉണ്ട്.

ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കിയവർക്കിടയിൽ ഇനിയും പുതുക്കാൻ ബാക്കിയുള്ള നിരവധി സൗദി പ്രവാസികൾ പ്രതീക്ഷയോടെ.

ജിദ്ദ : ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കിയ ധാരാളം സൗദി പ്രവാസികൾ സൗദി ഭരണകൂടത്തിൻ്റെ നടപടിയിൽ ആശ്വാസം കൊള്ളുന്നതിനിടയിലും ഇനിയും കാലാവധികൾ പുതുക്കാൻ ബാക്കിയുള്ള ധാരാളം പേർ നാട്ടിലുണ്ടെന്നതാണു വസ്തുത.

ആഗ്സ്ത് 31 നുള്ളിൽ ഇഖാമാ കാലാവധി കഴിഞ്ഞവർക്കെല്ലാം കാലാവധി അവസാനിച്ചത് മുതൽ ഒരു മാസത്തേക്ക് പുതുക്കി നൽകൽ ആരംഭിച്ചെങ്കിലും നിരവധിയാളുകൾ തങ്ങളുടെ ഊഴവും വൈകാതെ വരുമെന്ന പ്രതീക്ഷയിലാണുള്ളത്.

അതേ സമയം ഇനിയും ഇഖാമയും റി എൻട്രിയും പുതുക്കിയിട്ടില്ലെന്ന് ജവാസാത്തിനോട് പരാതിപ്പെടുന്നവരോട് കൊറോണ പ്രതിസന്ധി മൂലം നാട്ടിൽ നിന്നും തിരിച്ച് സൗദിയിലേക്ക് പറക്കാൻ സാധിക്കാത്ത മുഴുവൻ പേർക്കും ഇഖാമ കാലാവധിയും റി എൻട്രി കാലാവധിയും സൗജന്യമായി ഒരു സംവിധാനത്തെയും സമീപിക്കാതെ തന്നെ ഓട്ടോമാറ്റിക്കായി പുതുക്കി നൽകുമെന്നാണു അധികൃതർ വീണ്ടും മറുപടി നൽകുന്നത്.

ഗാർഹിക തൊഴിലാാളികളടക്കമുള്ളവരുടെ ഇഖാമകളും റി എൻട്രിയുമെല്ലാം സൗജന്യമായി പുതുക്കൽ ആരംഭിച്ചിട്ടുണ്ടെന്ന് ജവാസാത്ത് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഇനി അഥവാ ഓട്ടോമാറ്റിക്കായി പുതുക്കിയില്ലെങ്കിലും വിമാന സർവീസ് പുനരാരംഭിക്കുന്നതോടെ മറ്റെന്തെങ്കിലും പരിഹാരം അധികൃതർ നിർദ്ദേശിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Previous Post Next Post
3/TECH/col-right