എളേറ്റിൽ:എളേറ്റിലിലും പരിസര പ്രദേശങ്ങളിലും നിരവധി ശിഷ്യ സമ്പത്തിന്ന് ഉടമയായ പൂളപ്പൊയിൽ ഉസ്മാൻ മാസ്റ്ററെ കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

യൂത്ത് ലീഗ് പ്രസിഡന്റ്  ഷമീർ പറക്കുന്ന് അദ്ധ്യക്ഷനായി.മണ്ഡലം ഭാരവാഹികളായ മുജീബ് ചളിക്കോട് ,അർഷദ് കിഴക്കോത്ത്, പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.കെ.സി അബ്ദുറഹിമാൻ, റസാഖ് മലയിൽ, ജാഫർ അരീക്കര ,റിയാസ് വഴിക്കടവ്, kc ഫസലുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.