Trending

ഫ്രണ്ട്സ് കാഞ്ഞിരമുക്ക് മാനു ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

കഴിഞ്ഞ ദിവസം നമ്മെ വിട്ട് പിരിഞ്ഞവയപ്പുറത്ത് അബ്ദുറഹിമാൻ കുട്ടി ഹാജി എന്ന മാനു ഹാജിയെ അനുസ്മരിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനുമായി ഫ്രണ്ട്സ് കാഞ്ഞിരമുക്ക് ഒരു ഓൺലൈൻ സദസ്സ് സംഘടിപ്പിച്ചു.
  

2020 സെപ്തമ്പർ 5 ശനി രാത്രി 8.30 നു നടന്ന പരിപാടിയിൽ പി.മൊയതിൻകോയ മാസ്റ്റർ (മഹല്ല് പ്രസിഡണ്ട്‌),അഷ്റഫ് ബാഖവി (മഹല്ല് ഖത്തീബ്),ഹാഫിള് അഫ്സൽ ഫൈസി (മഹല്ല് ഇമാം),ബഷീർ ദാരിമി (ചോലയിൽ മസ്ജിദ് ഖത്തീബ്),അസീസ് സഖാഫി (മഹല്ല് വൈസ് പ്രസിഡണ്ട്‌),അഫ്സൽ ഫൈസി (സദർ മുഅല്ലിം)അബൂബക്കർ മുസ്ലിയാർ  തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

ZOOM APP വഴി നടന്ന പരിപാടിയിൽ നിരവധി പേരാണ് കുടുംബ സമേതം പങ്കെടുത്തത്.
ഫ്രണ്ട്സ് പ്രസിഡണ്ട്‌  കെകെ ജൈസൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാഹിദ് കെ മോഡറേറ്ററായിരുന്നു. പി.കെ അബ്ദുറസാഖ് സ്വാഗതവും, എം.പി അഷ്റഫ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right