താമരശ്ശേരി: ദൃശ്യ-പത്ര ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഓൺലൈൻ മീഡിയ അഡ്മിൻസ് കോഴിക്കോട് (OMAK) കോഴിക്കോട് ജില്ലയിലെ 1500 ഓളം വരുന്ന വാട്ട്സ്ആപ്പ് വാർത്താ ഗ്രൂപ്പുകളുടെ അഡ്മിൻമാർക്കും,റിപ്പോർട്ടർമാർക്കും ഓണോപഹാരം നൽകി.താമരശ്ശേരി ചുങ്കം വ്യാപാരഭവനിൽ വെച്ചു നടന്ന ചടങ്ങിൽ ഒമാക് ജില്ലാ സിക്രട്ടറി ഫാസിൽ തിരുവമ്പാടി ഉപഹാരങ്ങൾ വിതരണം ചെയ്തു.

പ്രസിഡൻ്റ് സത്താർ പുറായിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ട്രഷറർ ജോൺസൺ ഈങ്ങാപ്പുഴ, രക്ഷാധികാരി മജീദ് താമരശ്ശേരി, പി.ആർ.ഒ ഹബീബി, ബഷീർ.പി ജെ തിരുവമ്പാടി,ജോർജ്ജു കുട്ടി (Gk), ഹുനൈസ് പരപ്പൻപൊയിൽ തുടങ്ങിയവർ പങ്കെടുത്തു.