Trending

കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ പുതുതായി നിർമ്മിച്ച ആശുപത്രി സമുച്ചയം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ പുതുതായി നിർമ്മിച്ച ആശുപത്രി സമുച്ചയം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ  ഉദ്ഘാടനം ചെയ്തു.ഇന്ത്യയിലെ ആദ്യത്തെ ഹോമിയോപ്പതി ഡിഗ്രി കോളേജ് ആയ കോഴിക്കാട് ഹോമിയോ മെഡിക്കൽ കോളേജിന് സ്വന്തവും സ്വതന്ത്രവും ആയ ഒരു ആശുപത്രി സമുച്ചയം യാഥാർത്ഥ്യമാവുകയാണ്. ഇതുവരെ അക്കാദമിക് ബ്ലോക്കിലെ പരിമിതമായ സൗകര്യത്തിലാണ് ആശുപത്രി പ്രവൃത്തിച്ചത്.        

                                                               
2016സപ്തമ്പർ 24 ന് ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചർ തന്നെയാണ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. സാധാരണ സർക്കാർ കെട്ടിടങ്ങൾ പോലെ ആശുപത്രി ക്കായി വളരെ വികൃതമായ ഒരു പ്ലാനാണ് ആദ്യം ഉണ്ടായിരുന്നത്. ആരംഭിച്ച നിർമ്മാണ പ്രവൃത്തി നിർത്തിവെപ്പിച്ച് പി ഡബ്ല്യു ഡി.ആർക്കിടെക്റ്റ് വിഭാഗത്തിന്റെ സഹായത്തോടെ പുതിയ പ്ലാൻ ഉണ്ടാക്കിയതിന് ശേഷമാണ് നിർമ്മാണം പുനരാരംഭിച്ചത്.  

സൗകര്യത്തോടൊപ്പം സൗന്ദര്യവുമുള്ള ഹോമിയോ ആശുപത്രി കോഴിക്കോടിന് സ്വന്തമായി.നാല് നിലകളിലായി 100 കിടക്കകളുള്ള വാർഡുകൾ, പേവാർഡുകൾ, സ്പെഷ്യൽ ഒ.പി ക്കുള്ള  സൗകര്യം, കമ്പ്യൂട്ടറൈസ്സ്ഡ് ലബോറട്ടറി, എക്സ്റേ, സി.ടി. സ്കാൻ, യു എസ്സ് ജി. സ്കാൻ. നഴ്സുമാർക്കും, ഡോക്ടർമാർക്കുമുള്ള റൂമുകൾ, ഓഫീസ് എന്നീ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയാട്ടുള്ളത്. 11.55 കോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഭാവിയിൽ ആവശ്യമെങ്കിൽ നാല് നില കൂടി പണിയാവുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്പന.
Previous Post Next Post
3/TECH/col-right