Trending

മാനു ഹാജി അനുസ്മരണവും,പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

ദുബായ്:എളേറ്റിൽ ദാറുൽ ഹുദ ഇസ്ലാമിക് സെന്റർ യു.എ.ഇ കമ്മറ്റിയുടെ കീഴിൽ വയപ്പുറത്ത് മാനു ഹാജി (അബ്ദുറഹിമാൻ കുട്ടി ഹാജി) അനുസ്മരണവും, പ്രാർത്ഥന സദസ്സും  ഓൺലൈനിൽ  സംഘടിപ്പിച്ചു.


ഒ.കെ.അബ്ദുൽ സലാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി അബ്ദുൽ ബാരി ബാഖവി വാവാട് ഉദ്ഘാടനം ചെയ്തു.ദാറുൽ ഹുദാ ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് ബുസ്താനി അനുസ്മരണ പ്രഭാഷണവും,ബഷീർ ദാരിമി പൂക്കോട് ഖത്തമുൽ ഖുർആൻ പ്രാർത്ഥനയും, സുഹൈൽ എളേറ്റിൽ ഖിറാഅത്തും നടത്തി.

സൂം ആപ്പ് വഴി നടത്തിയ പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. എ.ടി.മുഹമ്മദ്‌ മാസ്റ്റർ,നാസർ ചാലിൽ,ഷമീം പന്നൂർ,സാദിഖ് പന്നൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.ബാവ ചോലയിൽ, കമാൽ എളേറ്റിൽ,അഷ്‌ഹർ എളേറ്റിൽ,ജലീൽ ചോലയിൽ  തുടങ്ങിയവർ സംബന്ധിച്ചു . 

സിദ്ധീഖ് തേനങ്ങൽ സ്വാഗതവും,നസ്റുള്ള എളേറ്റിൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right