Trending

ലോക്ഡൗണിനെ തുടർന്ന് റദ്ദാക്കപ്പെട്ട വിമാനടിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ചു ലഭിക്കാൻ വഴിയൊരുങ്ങുന്നു

ലോക്ഡൗണിനെ തുടർന്ന് റദ്ദ് ചെയ്യപ്പെട്ട അഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരികെ നൽകാൻ പ്രവാസി ലീഗൽ സെൽ സുപ്രിം കോടതിയിൽ നൽകിയ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാർ നയം വ്യക്തമാക്കി.


യാത്രക്കാർക്ക് പണം തിരികെ നൽകാൻ 2021 മാർച്ച് 31 വരെ സമയം നൽകാൻ സുപ്രീം കോടതിയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ലോക്ഡൗൺ സമയത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് റദ്ദാക്കപ്പെട്ട ടിക്കറ്റുകൾക്ക് പകരമായി മാർച്ച് 31 വരെ പുതിയ ടിക്കറ്റ് എവിടേക്ക് വേണമെങ്കിലും എടുക്കാമെന്നും അല്ലാത്തപക്ഷം ടിക്കറ്റുകളുടെ പണം തിരികെ നൽകാമെന്നുമുള്ള വിമാന കമ്പനികളുടെ ഉറപ്പ് കേന്ദ്ര സർക്കാർ പിന്താങ്ങുകയായിരുന്നു.

ഇന്ത്യയിൽ നിന്നുള്ള അഭ്യന്തര, അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് പുറമേ വിദേശത്ത് നിന്നുള്ള വിമാനകമ്പനികൾക്കും ടിക്കറ്റുകളുടെ തുകയും തിരികെ നൽകാനുള്ള ഈ തീരുമാനം ബാധകമാക്കണമെന്നും സത്യവാങ്ങ്മൂലത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right