മടവൂർ: ശ്രാവണ ശ്രുതി എന്ന പേരിൽ മടവൂർ എ.യു.പിസ്കൂൾ ഓൺലൈൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിൽ കുട്ടികൾ അവതരിപ്പിച്ച വ്യത്യസ്തമായ പരിപാടികൾ ശ്രദ്ധേയമായിരുന്നു.ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി, ചലച്ചിത്ര നടന്മാരായ ജഗദീഷ്, ഹരീഷ് കണാരൻ, മാപ്പിളപ്പാട്ടുകലാകാരൻ ഫൈസൽ എളേറ്റിൽ, നാടൻപാട്ടുകലാകാരൻ സന്ദീപ് സത്യൻ എന്നിവർ മൂന്ന് ദിവസത്തെ പരിപാടികളിൽ മുഖ്യാതിഥികളായിരുന്നു.


സ്കൂൾ പ്രധാനധ്യപകൻ എം അബ്ദുൽ അസീസ്, പി ടി എ പ്രസിഡൻറ് ടി.കെ അബൂബക്കർ മാസ്റ്റർ ,എം പി രാജേഷ്  , വി ഷക്കീല ടീച്ചർ, പി യാസിഫ് ,കെ മുഹമ്മദ് ഫാറൂഖ് ,ബി.ആർ സി.ട്രെയ്‌നർ ഷൈജ ടീച്ചർ എന്നിവർ സംബന്ധിച്ചു.