താമരശ്ശേരി: ചുരം ഒന്നാം വളവിന്  മുകളിൽ ചിപ്പിലിത്തോടിന് സമീപം ചുരം ഇറങ്ങി വരികയായിരുന്ന ഓക്സിജൻ സിലിണ്ടർ കയറ്റിയ ദോസ്ത് പിക്കപ്പ് വാനാണ് മറിഞ്ഞത്. കാലി സിലിണ്ടറുകളാണ് വണ്ടിയിൽ ഉണ്ടായിരുന്നത്.

വാഹനത്തിൽ നിന്നും തെറിച്ച സിലിണ്ടർ ദേഹത്ത് പതിച്ച് നരിക്കുനി സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വാഹനത്തിനകത്തുള്ളവരെ രക്ഷപ്പെടുത്താൻ സ്ഥലത്തെത്തിയവർ തന്നെ പിക്കപ്പ് ഉയർത്തിയിരുന്നു.മുക്കം ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി.