എളേറ്റിൽ:കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ സങ്കേത വികസന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ. ഗഫൂർ മാസ്റ്റർ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.ടി വനജ അദ്ധ്യക്ഷയായി.

വാർഡ് മെമ്പർ എം.എസ്. മുഹമ്മദ്,ഡി.സി.സി ജനറൽ സെക്രട്ടറി സി.ടി ഭരതൻ മാസ്റ്റർ, കെ.കെ അബ്ദുറഹിമാൻ മാസ്റ്റർ, ഹംസ മാസ്റ്റർ, സി.കെ. ഉസയിൻ, മുജീബ് ചളിക്കോട്, ബൽരാജ്, സൗമിനി, കാർത്തി, ഷൈനി, രാജേഷ്, ആൽവിൻ പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു.