എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തിലെ രണ്ടാം വാർഡ് ചളിക്കോട് പ്രദേശത്ത് അണു നശീകരണ യാജ്ഞവുമായി ചളിക്കോടൻസ് വാട്ട്സ്പപ് കൂട്ടായ്മ.


പി.സി അഷൂർ സ്പോൺസർ ചെയ്ത അണുനാശിനി യന്ത്രം പി.സി മുഹമ്മദ് ഹാജിയിൽ നിന്നും ഏറ്റുവാങ്ങി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺശ്രീജ സത്യൻ ഉദ്ഘാടനം ചെയ്തു.

പി.സി ഗഫൂർ അധ്യക്ഷനായി. വാർഡ് ആർ.ആർ.ടി വളണ്ടിയർമാരായ ഗഫൂർ മൂത്തേടത്ത്, മുജീബ് ചളിക്കോട്, കെ.കെ അലി സംസാരിച്ചു.കെ.ടി വിനോദ് കുമാർ സ്വാഗതവും ഇ.കെ അബ്ദുൽ ഖാദർനന്ദിയും പറഞ്ഞു.തുടർന്ന് അങ്ങാടി, മാർക്കറ്റുകൾ, പള്ളി, സ്കൂൾ, മദ്രസകൾ, റേഷൻ കട, ബസ്സ്റ്റോപ്പുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ അണുനശീകരണ യജ്ഞത്തിന് പി.സി ഗഫൂർ മാസ്റ്റർ, വി.എ യൂസഫ്, കെ.കെ അഷ്റഫ്, കെ.കൃഷ്ണൻ എന്നിവർ നേത്യത്വം നൽകി.തൊട്ടടുത്ത പ്രേദേശങ്ങളിലും മെഷീൻ ഉപയോഗിക്കാൻ സാധിക്കുന്നതാണെന്ന് അംഗങ്ങൾ അറിയിച്ചു.