Trending

ബാലുശ്ശേരി ത്രിവേണി സൂപ്പർ മാർക്കറ്റിൽ കവർച്ച

ബാലുശ്ശേരി സന്ധ്യ റോഡിലെ കൺസ്യൂമർ ഫെഡിൻ്റെ ത്രിവേണി സൂപ്പർമാർകെറ്റിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്.പുറകു വശത്തെ ഷട്ടർ തുറന്ന നിലയിൽ കണ്ട മറ്റൊരു സ്ഥാപനമുടമ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.ഷട്ടറിന്റെ പൂട്ടുകൾ തകർത്തനിലയിലാണ് കണ്ടത്.ഏകദേശം ഒന്നരലക്ഷത്തോളം രൂപയാണ് നഷ്ട്ടമായത്. 

തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ സ്ഥാപനത്തിൽ തന്നെ സൂക്ഷിച്ച തുകയാണ് നഷ്ടമായത്. പരാതിയിന്മേൽ ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സ്റ്റോറിലെ കാര്യങ്ങൾ കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. ബാലുശ്ശേരി സിഐ ജീവന്‍ജോര്‍ജ്, എസ്ഐമാരായ കെ.പ്രജീഷ്, എം.മധു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം പരിശോധിച്ചു.വിരലടയാള വിദഗ്ധരും തെളിവ് ശേഖരിച്ചു. ഡോഗ് സ്കോഡും പരിശോധന നടത്തി.
Previous Post Next Post
3/TECH/col-right