Trending

പെൻഷൻ മുടങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതം : ബാങ്ക് പ്രസിഡണ്ട്‌

മടവൂർ:പെൻഷൻ മുടങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വാർഡ്  കണ്ടയിൻമെന്റ്  സോൺ ആയതിനാലാണെന്നും മടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്‌ പ്രസ്ഥാവിച്ചു.സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷനുകൾ കഴിഞ്ഞ നാലര വർഷമായി യാതൊരു ആക്ഷേപത്തിനും ഇട നൽകാതെ ഉപഭോക്താക്കളുടെ കൈകളിൽ ബാങ്ക് ജീവനക്കാർ എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുകയാണ്.





ഈ മഹാമാരി യുടെ സമയത്തും ഈ ദൗത്യം ബാങ്ക് നിർവഹിച്ചു വരികയാണ്. ഒന്നാം ഘട്ട പെൻഷൻ വിതരണം എല്ലാ വാർഡിലും സ്വന്തം ഫണ്ട് ഉപയോഗിച്ച് ബാങ്ക് കൊടുത്തു കഴിഞ്ഞിരുന്നു.  ഇതിനിടയ്ക്ക് പെട്ടെന്ന് എട്ടാം വാർഡ് കണ്ടയിൻമെന്റ്  സോൺ ആവുകയും വിതരണം ചെയ്യുന്ന വ്യക്തിയ്ക്ക് കോവിഡ് പോസറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തിൽ എട്ടാം വാർഡിലെ മാത്രം പെൻഷൻ വിതരണം കുറഞ്ഞ   ദിവസത്തേയ്ക്ക് മുടങ്ങുകയും ചെയ്തിരുന്നു.എന്നാൽ കണ്ടയിൻമെന്റ്  സോൺ പിൻവലിച്ച ഉടനെ തന്നെ പുതിയ ആളെ ചുമതലപ്പെടുത്തി പെൻഷൻ വിതരണം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.പുതിയ ആളായത് കൊണ്ട് പെൻഷനറെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്  കാരണം പെൻഷൻ വിതരണത്തിന് കുറഞ്ഞ കാലതാമസം അനുഭവപ്പെട്ടു. 


പ്രസ്തുത വാർഡിൽ വിതരണം നടന്നു കൊണ്ടിരിക്കുന്ന സമയത്തു തന്നെ വാർഡ് മെമ്പർ ബാങ്കുമായി നേരിട്ട് ബന്ധപ്പെടാതെ  ജനത്തിരക്ക് കാരണം പ്രോട്ടോകോൾ പ്രകാരം നടക്കുന്ന ഓണ ചന്തയിൽ വന്നിരിക്കുകയും  പെൻഷൻ സ്വീകരിച്ചവരെ കൊണ്ടു പ്ലക്കാർഡ് പിടിപ്പിച്ചു സമരം നടത്തുകയും ചെയ്തത് വിരോധാഭാസമാണ്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം നീക്കങ്ങൾ ക്കെതിരെ ബാങ്ക് ഡയറക്ടർ  ബോർഡ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right