കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ KSTE0 (STU) പുതുതായി രൂപീകരിച്ച  കോഴിക്കോട് ജില്ലാ കമ്മറ്റിയിൽ പ്രസിഡണ്ടായി സുബൈർ കുന്ദമംഗലത്തെയും, ജനറൽ സെക്രട്ടറിയായി സിദ്ദീഖലി മടവൂരിനെയും,ട്രഷററായി അബ്ദുൽ ഗഫൂർ കായലത്തെയും തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ടുമാരായി പി.ടി. മുഹമ്മദ് റിയാസ്, ജമാൽ കാന്തപുരം, സെക്രട്ടറിമാരായി, ഷബീറലി മുട്ടാഞ്ചേരി, കെ.അബ്ദുൽ അസീസ് എന്നിവരെയും തിരഞ്ഞെടുത്തു.

സംസ്ഥാന വർക്കിംഗ്‌ പ്രസിടണ്ട് ശിഹാബ് കുഴിമണ്ണ ഉദ്ഘാടനം ചെയ്ത ഓൺലൈൻ മീറ്റിംഗിൽ സംസ്ഥാന ജനറൽ സെക്രട്ടറി കബീർ പുന്നല അദ്ധ്യക്ഷത വഹിച്ചു.സിദ്ദീഖലി മടവൂർ സ്വാഗതവും,സംസ്ഥാന സെക്രട്ടറി സുരേഷ് ചാലിൽ പുറായിൽ നന്ദിയും രേഖപ്പെടുത്തി.