താമരശ്ശേരി: കഴിഞ്ഞ ദിവസം രാത്രി അണ്ടോണയിൽ വെച്ചു നടന്ന വാഹന പരിശോധനയിലാണ് 4 അംഗ സംഘത്തെ പോലീസ് പിടികൂടിയത്.താന്നിക്കല്‍ കരുമല സ്വദേശി ശരത്ത് ടി (24), താഴെമഠത്തില്‍ ഏഴുക്കണ്ടി കിനാലൂര്‍ ജുബില്‍ഷാന്‍ ടി എം (22) കുന്നുംപുറം തച്ചംപ്പൊയില്‍ സക്കരിയ കെ പി (27), ചേരോത്ത്‌പ്പൊയില്‍ ഉമ്മിണിക്കുന്ന് മുഹമ്മദ് ദില്‍ഷാദ് സി പി (23) എന്നിവരാണ് പിടിയിലായത്.

താമരശ്ശേരി എസ്.ഐ സനൽരാജ്, എസ്.ഐ മാരായ അനൂപ് ,അനീഷ്, അനിൽ, എ.എസ് ഐ ജയപ്രകാശ്, രാധാകൃഷ്ണൻ, സീനിയർ സി.പി.ഒ ജിനീഷ്, സി പി ഒ അരുൺ, ഷിജു എന്നിവർ ചേർന്നാണ് സംഘത്തെ പിടികൂടിയത്.പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി. ഇവർ സഞ്ചരിച്ച കാറും പോലീസ് പിടികൂടിയിട്ടുണ്ട്.