Trending

പൂനൂർ ടൗണില്‍ കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നു.

ബാലുശ്ശേരി സർക്കിൽ ഇൻസ്‌പെക്ടറുടെ നിര്‍ദ്ദേശാനുസരണം വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂർ യൂണിറ്റ്, RRT (വാർഡ് 9, ഉണ്ണികുളം പഞ്ചായത്ത്) എന്നിവരുടെ സഹകരണത്തോടെ കോവിഡ്-19 ടൗണ്‍ മാനേജിംഗ് ജാഗ്രത സമിതി രൂപീകരിച്ചു.പൂനൂരിലും പരിസര പ്രദേശങ്ങളിലും കോവിഡ് വ്യാപനത്തെ ശക്തമായി പ്രതിരോധിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
എല്ലാ ഷോപ്പുകളിലും കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഉറപ്പുവരുത്തുക, പൂനൂർ ടൗണില്‍ ജനങ്ങള്‍ സാമൂഹിക ആകലം പാലിക്കുകയും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവ ടൗണ്‍ മാനേജിംഗ് ജാഗ്രത സമിതിയുടെ ഉത്തരവാദിത്വമാണ്. 

വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂർ യൂണിറ്റ് യൂത്ത് വിംഗ് മെമ്പര്‍മാരായ അഷ്റഫ് അലി, റാഫി, ഷഹീർ, ഫൈനാസ് എന്നിവരേയും, RRT ടീമിൽ നിന്നും N.K മുഹമ്മദ് മാസ്റ്റർ, അബ്ദുൽ ലതീഫ് K.K, മൻസൂർ മാസ്റ്റർ, നിസാർ K, അബ്ദുൽ സലാം K, ഷമീർ P.H എന്നിവരേയുമാണ്  ജാഗ്രതാ സമിതി വോളണ്ടിയര്‍മാരായി തെരെഞ്ഞെടുത്തത് 

ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സി.ഐ. ശ്രീ. ജീവൻ ജോർജ്  ജാഗ്രതാ സമിതിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പോലീസ് വൊളണ്ടിയർ യൂണിഫോം വിതരണം ചെയ്യുകയും ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂർ യൂണിറ്റ് പ്രെസിഡന്റ് താര അബ്ദുറഹിമാൻ ഹാജി, സെക്രട്ടറിമാരായ സി പി അബ്ദുൽ ഹകീം, ഏ വി അബ്ദുൽ നാസർ, യൂത്ത് വിങ് പ്രസിഡന്റ് ഷഹീർ കാവേരി, ടൌൺ SDET, RRT മെമ്പർരായ നിസാർ മാസ്റ്റർ, കെ കെ അബ്ദുൽ ലത്തീഫ്, അബ്ദുൽ സലാം  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പൂനൂരിൽ കോവിഡ്-19 പ്രതിരോധിക്കുന്നതിന് വ്യാപാരി വ്യവസായി സംഘടന,
വാർഡ്‌ മെമ്പരായ സാജിദ, പോലീസും, പഞ്ചായത്ത് അതികൃതരും, SDET, RRT ടീമുമായി സഹകരിച്ച്  തുടക്കം മുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും തുടര്‍ന്നും അതീവ ജാഗ്രത പാലിക്കുമെന്നും യൂണിറ്റ് പ്രസിഡണ്ട് താര അബ്ദുറഹിമാൻ ഹാജി അറിയിച്ചു.

Previous Post Next Post
3/TECH/col-right