സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഓണം ഫെയർ ജില്ലാതല ഉദ്ഘാടനം എം.കെ. രാഘവന്‍ എംപി നിര്‍വഹിച്ചു. കോഴിക്കോട് ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങിൽ കെഡബ്ല്യുഎ ബോര്‍ഡ് അംഗം ടി.വി. ബാലന്‍ അധ്യക്ഷത വഹിച്ചു.
മേളയില്‍ അവശ്യ സാധനങ്ങള്‍ക്ക് പുറമെ ഗൃഹോപകരണങ്ങള്‍, ഹോര്‍ട്ടി കോര്‍പ്പിന്റെ പച്ചക്കറി സ്റ്റാള്‍, മിൽമ സ്റ്റാള്‍, തുടങ്ങി സര്‍ക്കാര്‍ -അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ടോക്കണ്‍ അടിസ്ഥാനത്തിലാണ് വില്‍പ്പന. സപ്ലൈകോ സ്റ്റാളിൽ സപ്ലൈകോ കേന്ദ്രങ്ങളിൽ ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ലഭ്യമാണ്.
സബ്സിഡി നിരക്കിലും സബ്സിഡി ഇതര നിരക്കിലും സാധനങ്ങൾ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. ഓഗസ്റ്റ് 30 ന് മേള അവസാനിക്കും. സിവില്‍ സപ്ലൈസ് റീജണല്‍ മാനേജര്‍ എന്‍. രഘുനാഥ് സ്വാഗതവും കോഴിക്കോട് ഡിപ്പോ മാനേജര്‍ പി.കെ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ഭക്ഷ്യ- പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ ചടങ്ങിൽ അധ്യക്ഷനായിരുന്നു.
Tags:
KOZHIKODE