താമരശ്ശേരി: പരപ്പൻ പൊയിൽ കുണ്ടച്ചാലിൽ അമ്മദ് കോയ (ബാവ 63) ആണ് മരിച്ചത്.

ഭാര്യ :സാറ ഹജ്ജുമ്മ. മക്കൾ: ജംഷീർ, ആസർ, ഷംന. മരുമക്കൾ: റുബീന, സമീറ.

താഴെ പരപ്പൻപൊയിൽ പള്ളി പ്രസിഡന്റ്, വട്ടക്കുണ്ട് ജുമാ മസ്ജിദ് മുൻ വൈസ് പ്രസിഡന്റ്,പരപ്പൻ റിയാളുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസ മുൻ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച വ്യക്തിയായിരുന്നു. 

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നടപടി ക്രമം പൂർത്തിയായതിനു ശേഷം വട്ടക്കുണ്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.