Trending

സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നു:300 പേർക്ക് ആന്റിജൻ ടെസ്റ്റ്.

സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ ആശങ്കയേറുന്നു.കഴിഞ്ഞ ദിവസങ്ങളിൽ  3 ആരോഗ്യ പ്രവർത്തകർ അടക്കം 8 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.


കിഴക്കോത്ത് പഞ്ചായത്തിലെ 5,7,8 വാർഡുകളിലെ 3 ആരോഗ്യ പ്രവർത്തകർക്കും, എട്ടാം വാർഡിലെ 43 വയസ്സുള്ള പുരുഷനും, ഒൻപതാം വാർഡിലെ 45 വയസ്സുള്ള പുരുഷനും,  അഞ്ചാം വാർഡിൽ  നേരത്തെ കോവിഡ് സ്ഥിരീകരിച്ച കുടുംബത്തിലെ ഒരാൾക്കും, ഈ കുടുംബവുമായി സമ്പർക്കത്തിൽപ്പെട്ട ഒന്നാം വാർഡിലെ 2 പേർക്കുമാണ് പോസിറ്റീവ്  സ്ഥിരീകരിച്ചത്. ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ 16 പേരാണ് ഇപ്പോൾ കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളത്.
ഈ സാഹചര്യത്തിലാണ് ഇന്ന് പഞ്ചായത്തിലെ 300 പേർക്ക് കൂടി എളേറ്റിൽ എം.ജെ. ഹൈസ്കൂളിൽ വെച്ച ആന്റിജൻ പരിശോധന നടത്തുന്നത്.രണ്ടാഴ്ചക്കുള്ളിൽ കിഴക്കോത്ത്  പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് നടത്തുന്ന മൂന്നാമത്തെ ടെസ്റ്റാണിത്.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ  എളേറ്റിൽ പരിസരം അതായത് ഒന്നാം വാർഡ് മുഴുവനായും,16,17,18 വാർഡിലെ എളേറ്റിൽ അങ്ങാടിയുമായി ബന്ധപ്പെടുന്ന സ്ഥലങ്ങളും നിലവിൽ  കണ്ടെയിൻമെന്റ് സോണിലാണ്.കഴിഞ്ഞ ദിവസം ഒന്നാം വാർഡിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒന്നാം  വാർഡിന്റെ അതിർത്തികളെല്ലാം ശക്തമായ പോലീസ് നിയന്ത്രണത്തിലാണ്.

ആയതിനാൽ അത്യാവശ്യത്തിനല്ലാതെ ആരും തന്നെ പുറത്തിറങ്ങരുത്.വാർഡിനകത്തുള്ളവർ പുറത്തേക്ക് പോവുന്നതും, മറ്റു വാർഡിലുള്ളവർ ഒന്നാം വാർഡിനകത്തേക്ക് വരുന്നതും കർശനമായി  നിയന്ത്രിച്ചിരിക്കയാണ്.അടിയന്തര സാഹചര്യത്തിൽ മറ്റു സ്ഥലങ്ങളിലേക്ക് പോവുന്നവർ വാർഡ് മെമ്പറെയോ, വാർഡ് RRTകളേയോ അറിയിക്കേണ്ടതാണ് എന്ന് വാർഡ് മെമ്പർ ആഷിഖ് റഹ്മാൻ അറിയിച്ചു.

ഇന്ന്  കൂടുതൽ ഫലങ്ങൾ പുറത്ത് വന്നപ്പോൾ അടുത്ത പ്രദേശങ്ങളായ താമരശ്ശേരി പഞ്ചായത്തിലെ  10 പേർക്കും,രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും,മടവൂർ പഞ്ചായത്തിലെ  5 പേർക്കും ,ഉണ്ണികുളം പഞ്ചായത്തിലെ  ഒരാൾക്കും കൂടി രോഗ ബാധ റിപ്പോർട്ട് ചെയ്തു. 

ഇതെല്ലാം നമ്മുടെ ശ്രദ്ധയും ജാഗ്രതയും കുറയരുത് എന്ന ഓർമപ്പെടുത്തലാണ്.
Previous Post Next Post
3/TECH/col-right