Trending

സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു.

എളേറ്റിൽ: കോവിഡ് പ്രതിസന്ധിക്കിടയിലും നാട് ഒന്നാകെ സ്വന്തന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. പൊതു സ്ഥാപനങ്ങളിലും  സ്കൂളുകളിലും  പരിപാടികൾ പരിമിതപ്പെടുത്തിയെങ്കിലും  വീടുകളിലും   നാട്ടിൻപുറങ്ങളിലും നിയന്ത്രണം പാലിച്ച് സ്വാതന്ത്ര്യ ദിന പരിപാടികൾ നടന്നു.
ചളിക്കോട് മഊനത്തുൽ ഹുദാ മദ്രാസ പരിസരത്ത് ചളിക്കോട് ശാഖാ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടി പി.സി.സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുജീബ് ചളിക്കോട് അദ്ധ്യക്ഷനായി. കെ.കെ.ഫാസിൽ, സിനാൻ റാഷിദ്, ടി.എം നിസാം, പി.സി ഷമിൽ, എം.മൊയ്തീൻ കുഞ്ഞി പി.പി.മുസ്തഫ തുടങ്ങിയർ നേതൃത്വം നൽകി.

എളേറ്റിൽ ഒഴലക്കുന്നിൽ ശാഖാ എം.കെ.എസ്.എസ്.എഫ് പരിപാടി ക്ലസ്റ്റർ പ്രസിഡന്റ് കെ.സി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഒ.കെ.ഫളലു റഹ്മാൻ അദ്ധ്യക്ഷനായി.ഒ.കെ.റഫീഖ്, ഖാദർ ,ഹിഫ്ളു റഹ്മാൻ, നിഹാൽ, ഷാനിദ്, മുഹമ്മദ് ജാസിം തുടങ്ങിയവർ സംബന്ധിച്ചു. 
Previous Post Next Post
3/TECH/col-right