Trending

സന്നദ്ധ സേവനം തപസ്സാക്കിയ ഹബീബ് റഹ്മാൻ

എളേറ്റിൽ:നാട് ഒന്നാകെ മഹാമാരിയിൽ അകപ്പെട്ട് നിൽക്കുമ്പോൾ സദാ സന്നദ്ധ സേവനം തപസ്സാക്കിയ എളേറ്റിൽ കിഴക്കേ ചാലിൽ ഹബീബ് റഹ്മാന്റെ സേവനം നാടിനാകെ മാതൃകയാകുന്നു.
വാർഡിലെ ആശാ വർക്കറുമായി സഹകരിച്ച് നിത്യരോഗികൾക്ക് വീട്ടിൽ മരുന്ന് എത്തിക്കുക,ക്വാറന്റൈൻ ചെയ്യപ്പെട്ടവർക്ക് അവശ്യവസ്തുക്കൾ എത്തി ച്ചു നൽകുക, സൗജന്യ മാസ്ക് വിത രണം, പൊതു സ്ഥാപനങ്ങളിലും വി ടുകളിലും സൗജന്യ സാനിറ്റൈസർ വിതരണം, വീടും പരിസരവും അണു വിമുക്തമാക്കൽ, പോലീസുമായി സ ഹകരിച്ച് എളേറ്റിൽ വട്ടോളി അങ്ങാടിയിൽ വാഹന നിയന്ത്രണം,ബോധവൽക്കരണ നോട്ടീസ് വിതരണം,സപ്ലെകോയുടെ ഭക്ഷ്യ കിറ്റ് പാക്കിങ്, രോഗികൾക്ക് ആവശ്യമായ സഹായക ഉപകരണം എത്തിക്കൽ,നിത്യ രോഗികൾക്ക് പാലിയേറ്റീവ് സേവനം ഉറപ്പ് വരുത്തൽ തുടങ്ങി നിരവധി മേഖലകളിലാണ് ഈ യുവാവ് സേവനം ചെയ്ത് വരുന്നത്.

മികച്ച് ക്രിക്കറ്റ് കളിക്കാരനും,കലാ പ്രേമിയുമായ ഹബീബ് മികച്ച സംഘാട കനുമാണ്.10 വർഷക്കാലം പ്രവാസിയായിരുന്ന ഹബീബ് എളേറ്റിൽ കണ്ണിറ്റമാക്കിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ജീവിത സ്പർഷം' കൂട്ടായ്മയുടെ ചെയർമാനുമാണ്.

പിതാവ്:കിഴക്കെ ചാലിൽ മുഹമ്മദ്, മാതാവ്:റാബിയ, ഭാര്യ: ജസ് ലി. മകൾ:നാഇഫ.

നാടിന്നും, പ്രവാസികൾക്കും അഭിമാനമായി വട്ടോളിയുടെ സ്വന്തം ഹബീബ്ക്കാ
Covid - 19 എന്ന മഹാമാരി പടർന്ന് പിടിക്കുന്ന സമയത്തും തൻ്റെ മനോധൈര്യം കൈവിടാതെ തൻ്റെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി വെച്ച് സജീവ സാന്നിദ്യമായി എല്ലാ മേഖലയിലും സന്നദ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ് ഹബീബ്ക്കാ നാട്ടിലെ പാവപ്പെട്ടവർക്കും നിത്യരോഗികൾക്കും അല്ലാതെ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും ജാതിയും മതവും നോക്കാതെ ഭക്ഷ്യധാന്യക്കിറ്റുകളും മരുന്നുകളും വീടുകളിൽ ഇപ്പോഴും എത്തിച്ചുക്കൊണ്ടിരിക്കുന്നു
അതുപോലെ വിദേശത്ത് നിന്ന് പാതിരാവിൽ പോലും നാട്ടിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുകയും അവർക്കുള്ള റൂമുകൾ തയ്യാറാക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നു. ഓരോ ദിവസവും അവരുടെ സുഖവിവരങ്ങൾ ചോദിച്ച് അറിയുകയും അവർക്കുള്ള ഭക്ഷണങ്ങളും മരുന്നുകളും എത്തിച്ചുകൊണ്ടിരിക്കുന്നു. അത്പോലെ കോററ്റൈനിൽ വീട്ടിൽ കഴിയുന്ന പ്രവാസികൾക്കും എല്ലാ വിധ സഹായവും എത്തിച്ച് കൊടുക്കുന്നു.
കോററ്റെൻ പിരിയഡ് പൂർത്തിയാക്കുന്നതിന്നും മുമ്പ് അവരുടെ വീട്ടിലെ അവസ്ഥകൾ അന്വേഷിച്ച് മനസിലാക്കുകയും' അവർ തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ഭക്ഷ്യധാന്യക്കിറ്റുകൾ നൽകി അവരെ സന്തോഷത്തോടെ യാത്രയാക്കുകയും ചെയ്ത് കൊണ്ടിരിക്കന്നു.
ഇതിൻ്റെ പേരിൽ എന്നെ പലരും അകറ്റി നിർത്തുകയും മാനസികമായി പ്രയാസപ്പെടുത്തുകയും അത് പോലെ പല വീടുകളിൽ പോലും കയറ്റാത്ത അവസ്ഥയും അദ്ദേഹത്തിൻ്റെ കുടുംബത്തനെപ്പോലും ഭയപ്പെടുത്തുകയും ജോലിക്കു പോലും വീടുകളിൽ കയറ്റരുതെന്ന്  പറഞ്ഞതിനാൽ അദ്ദേഹം  കോററ്റെൻ സെൻ്ററിൻ്റെ അടുത്ത് റൂമിൽ 6 മാസത്തോളമായി ജോലിക്ക് പോലും പോവാതെ ഒറ്റക്ക് താമസിച്ചുവരികയാണ് വട്ടോളിയുടെ സ്വന്തം ഹബീബ് ക്ക.
പലരും ഭയപ്പെടുന്ന ഈ അവസരത്തിൽ നാടിന്നു വേണ്ടിയും പ്രാസികൾക്ക് വേണ്ടിയും എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ആത്മധൈര്യത്തോടെ പ്രവർത്തിക്കുന്നതിൽ അതിയായ സന്തോഷത്തിലാണ് ഇപ്പോഴും അദ്ദേഹം.
അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനും ആയുസിനും, നന്മക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
Previous Post Next Post
3/TECH/col-right