പൂനൂര്‍: പൂനൂര്‍ ടൗണില്‍ തെരുവുകച്ചവടം നിരോധിച്ചതായി കാണിച്ച് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ബോര്‍ഡ് സ്ഥാപിച്ചു. പൂനൂര്‍ പഴയപാലം റോഡിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. നേരത്തെ ഇവിടെ നിന്ന് തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുകയും അനധികൃത ഷെഡ്ഡുകളും മറ്റും ഗ്രാമപഞ്ചായത്ത് പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു.
കോവിഡിന്റെ ഭാഗമായി പൂനൂര്‍ ടൗണില്‍ അതീവ ജാഗ്രതയാണ് പുലർത്തുന്നത്.കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നടക്കമുള്ളവർ വാഹനങ്ങളില്‍ സാധനങ്ങളുമായി വില്‍പ്പനക്ക് പൂനൂരിലെത്തുന്നതായി പരാതി ഉയർന്നിരുന്നു.തെരുവു കച്ചവടം ചോദ്യം ചെയ്ത വാർഡ് മെമ്പറെയും,ആര്‍.ആര്‍.ടി വളന്റിയര്‍മാരെയും ചിലര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇക്കാര്യം ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഗ്രാമപഞ്ചായത്ത് അധികൃതർ ബാലുശ്ശേരി പോലീസിന്റെ സഹായത്തോടെ ബോർഡ് സ്ഥാപിക്കുകയും നിയമം കർശനമാക്കുകയും ചെയ്തത്.
0 Comments