മടവൂർ : ഹരിത മടവൂർ പഞ്ചായത്ത് കമ്മറ്റി ജുലൈ 30 യൂത്ത് ലീഗ് ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രബന്ധ മത്സരത്തിൽ വിജയികളായവരെ അനുമോദിച്ചു.ഷഹന ഷെറിൻ സി എം നഗർ ഒന്നാം സ്ഥാനവും നാജിയ നസ്‌റിൻ മടവൂർ, മനാൽ താരിഖ് ആരാമ്പ്രം, എന്നിവർ രണ്ടാം സ്ഥാനവും മദീഹ മൈസ  എരവന്നൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

പഞ്ചായത്ത് ഹരിത കമ്മറ്റിയുടെ സ്നേഹോപഹാരം നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി പ്രസിഡന്റ് വി എം ഉമ്മർ മാസ്റ്റർ കൈമാറി. മടവൂർ ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് പി.മൊയ്‌തീൻ കുട്ടി മാസ്റ്റർ, പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി.യൂസുഫ് അലി, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, പഞ്ചായത്ത്‌ എം.എസ്.എഫ് പ്രസിഡന്റ് ബാസിം ബരീഖ്, പഞ്ചായത്ത്‌ ഹരിത ജനറൽ സെക്രട്ടറി റാഷിദ സലീം, റിയാസ് പുതുക്കുടി, ദിൽഷ റൈഹാൻ, സന തുടങ്ങിയവർ സംബന്ധിച്ചു.