Trending

പ്രളയത്തിൽ തകർന്ന വായനശാല ക്ക് പുതിയ കെട്ടിടമായി.

മടവൂർ : 1969 ൽ മടവൂർ മുക്ക് കേന്ദ്രമായി പ്രവർത്തനമാരംഭിച്ച എം.വി.അഹമ്മദ് കോയ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്  പുതിയ കെട്ടിടം നിലവിൽ വന്നു. കഴിഞ്ഞ രണ്ടു വർഷമുണ്ടായ  പ്രളയത്തിലും വായനശാലാ കെട്ടിടത്തിൽ വെള്ളം കയറി ഒട്ടേറെ പുസ്തക ശേഖരം വരെ നശിച്ചിരുന്നു. 

അക്ഷര സ്നേഹികൾക്ക് ആശ്വാസമായി കെട്ടിടം പണിയുന്നതിന്  ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ടി.അലിയ്യി മാസ്റ്ററുടെ ശ്രമഫലമായി  കൊടുവള്ളിബ്ലോക്ക്‌ പഞ്ചായത്ത്‌   പത്തു ലക്ഷം അനുവദിക്കുകയായിരുന്നു.വായനശാല  കെട്ടിടത്തിന്റെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റംല ഒ.കെ.എം.കുഞ്ഞി നിർവഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.അലിയ്യി മാസ്റ്റർ അധ്യക്ഷത വ ഹിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.പങ്കജാക്ഷൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ.വി.സുരേന്ദ്രനാഥ് എന്നിവർ മുഖ്യാതിഥികളായിരുന്നു . 

ശശി ചക്കാലക്കൽ, മുൻ പഞ്ചായത്ത് പ്രസിഡൻറും വാർഡുമെമ്പറുമായ വി.സി.അബ്‌ദുൽ ഹമീദ് മാസ്റ്റർ, ബി.ഡി.ഒ.ബി ജിൻപി.ജേക്കബ് വായനശാല പ്രസിഡൻ്റ് യു.കെ.മുഹമ്മദബ്ദുറഹിമാൻ, അഡ്വ. അബ്ദു റഹിമാൻ, ഇ അബ്ദുൽ അസീസ് മാസ്റ്റർ മോഹൻദാസ് വി.കെ, ജനാർദ്ദനൻ. കെ, ബിജിത്ത്, ഫാറൂഖ് പുത്തലത്ത് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right