Trending

എളേറ്റിൽ വട്ടോളിയിൽ പരിശോധന നടത്തി

എളേറ്റിൽ:കോവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി നടപ്പാക്കിയ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.സി. ഉസൈൻ മാസ്റ്റർ,വാർഡ് മെമ്പർ ആഷിഖ് റഹ്മാൻ,ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ,കൊടുവള്ളി സി.ഐ.ചന്ദ്രമോഹൻ,വ്യാപാരി വ്യവസായി നേതാക്കൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെയ്ൻമെൻറ് സോൺ ആയ എളേറ്റിൽ വട്ടോളിയിൽ വ്യാപാര സ്ഥാപനങ്ങൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുവാനോ, കൂട്ടം കൂടുവാനോ പാടില്ലെന്നും,പുറത്തിറങ്ങുമ്പോൾ  നിർബന്ധമായും മാസ്ക് ധരിക്കുകയും,സാമൂഹിക അകലം പാലിക്കുകയും വേണമെന്ന്  കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്  പ്രസിഡൻറ് NC ഉസയിൻ മാസ്റ്റർ അഭ്യർത്ഥിച്ചു.
 

Previous Post Next Post
3/TECH/col-right