പൂനൂര്‍:നിരവധി സ്വപ്നങ്ങളുമായി താന്‍ സ്വരൂപിച്ച് വെച്ച നാണയത്തുട്ടുകള്‍ കോഴിക്കോട് സഹായി വാദി സലാമിലേക്ക് സംഭാവന ചെയ്ത് കൊച്ചു മിടുക്കന്‍.എളേറ്റില്‍ മര്‍കസ് വാലി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും മങ്ങാട് പാലക്കല്‍ സിദ്ധീഖിന്‍റെ മകനുമായ ആറു വയസ്സുകാരന്‍ മുഹമ്മദ് ശിബിലിയാണ്  ഈ പിഞ്ചു ബാലന്‍.

മങ്ങാട്  പൂപ്പൊയില്‍ യൂണിറ്റ് SYS  സാന്ത്വനം പ്രവര്‍ത്തകര്‍ സഹായി ഫണ്ട് കളക്ഷന്‍റെ ഭാഗമായി വീട്ടിലെത്തിയപ്പോഴാണ് തന്‍റെ സമ്പാദ്യക്കുടുക്കയും സഹായി ക്ക് നല്‍കണമെന്ന് ശിബിലി ആവശ്യപ്പെട്ടത്.പൂപ്പൊയില്‍ യൂണിറ്റ് SYS  ജനറല്‍ സെക്രട്ടറി നൗഫല്‍ മങ്ങാട്  ശിബിലിയില്‍ നിന്നും സമ്പാദ്യക്കുടുക്ക ഏറ്റുവാങ്ങി.