എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഇതര സംസ്ഥാനത്തു നിന്നും വന്ന ഒരാൾക്കും, അഞ്ചാം വാർഡിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്കും സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നൂറ് പേരുടെ സ്രവം കിഴക്കോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ RTPCR പരിശോധനക്കയച്ചു.
ഇന്നലെ എളേറ്റിൽ എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ ക്യാമ്പിൽ കോവിഡ് ബാധിച്ചവരുമായി സമ്പർക്ക പട്ടികയിൽ പെട്ടവരെയും,കിഴക്കോത്ത് പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെയും,അങ്ങാടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യാപാരികളെയും,ആശാ വർക്കർമാരെയും പരിശോധനയിലുൾപ്പെടുത്തി.
എളേറ്റിൽ വട്ടോളിയിൽ നേരത്തെ നടത്തിയ 100 പേരുടെ സ്രവ പരിശോധനയുടെ ഫലങ്ങൾ ഇനിയും വരാനുണ്ട്.
മെഡിക്കൽ ഓഫീസർ ഡോ: ഹൈഫ മൊയ്തീൻ, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷുക്കൂർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകി.
Tags:
ELETTIL NEWS