Trending

കോവിഡ് ബാധിതരുടെ പേരു വിവരങ്ങള്‍ പരസ്യപ്പെടുത്തരുത് :കോഴിക്കോട് കലക്റ്റർ

കോവിഡ് സമ്പർക്ക വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ, കോവിഡ് രോഗബാധയെ വരുതിയിലാക്കാൻ നമ്മുടെ ആരോഗ്യപ്രവർത്തകരും, സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ദിനരാത്രം അക്ഷീണം പ്രയത്നിക്കുകയാണ്. കോവിഡ് 19 ഒരു വൈറസ് രോഗബാധയാണ്, ആരിൽ നിന്നും ആർക്കും ഈ രോഗം പകരാം. രോഗബാധിതനാക്കുന്ന വ്യക്തിയുടെ സ്വകാര്യതയെ നാം മാനിക്കണം.രോഗബാധിതാനാണ് എന്ന് അറിയുമ്പോൾ ഉണ്ടായേക്കാവുന്ന ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിൽ കൊറോണ  ബാധിതരുടെ  പേരുവിവരങ്ങൾ വാട്സാപ്പിലൂടെ മറ്റ് സാമൂഹിക മാധ്യമങ്ങളുടെ പ്രചരിപ്പിക്കാനോ, അവരെ ഒറ്റപെടുത്താനോ, ശത്രുതാ മനോഭാവത്തോടെ പെരുമാറാനോ ഒരു കാരണവശാലും പാടില്ല. 

ഇത്തരം പ്രവണതകൾ ജില്ലയുടെ ചില ഭാഗങ്ങളിൽ ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത് ഒട്ടും ആശാസ്യമല്ല . ഇത്തരം പെരുമാറ്റങ്ങൾ നമ്മുടെ സമൂഹത്തിന് അപമാനകരമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സമൂഹം ശ്രമിക്കണം.ഇത്തരകാർക്കെതിരെ  എതിരെ  ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. ഇന്നലെ ഇത്തരത്തിലുള്ള ഒരു കേസ് അന്വേഷണത്തിനായി പോലീസ് സൈബർ സെല്ലിന് നൽകിയിട്ടുണ്ട്.
കോവിഡ് എന്ന പൊതുശത്രുവിനെ ഇല്ലായ്മ ചെയ്യാനുള്ള പ്രതിരോധ പ്രവർത്തനത്തിലാണ് നാട്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാനസിക സംഘർഷം കുറയ്ക്കാനുള്ള പിന്തുണയും സഹായവും നൽകാനുള്ള ബാധ്യത നമുക്ക്  ഓരോരുത്തർക്കുമുണ്ട്.

ഓർക്കുക രോഗിയല്ല.. രോഗമാണ് ശത്രു
Previous Post Next Post
3/TECH/col-right