പാവപ്പെട്ട കുടുംബത്തിലെ ഒരു സഹോദരിയുടെ വിവാഹത്തിന് ചങ്ങാതിക്കൂട്ടം വാടസപ്പ് ഗ്രൂപ്പ് സൗഹൃദ കൂട്ടായ്മ സ്വരൂപിച്ച വിവാഹ ധനസഹായം ചീഫ് അഡ്മിൻ റഫീഖ് സഖാഫി  താമരശ്ശേരിയെ ഏൽപിച്ച് പി കെ സാജിദ് ഫൈസി കളരാന്തിരി നിർവഹിച്ചു. അഡ്മിൻ ജാഫർസാദിഖ് വെളിമണ്ണ അദ്ധ്യക്ഷനായി.

ഷബീർ പന്നിക്കോട്ടൂർ, അബ്ദുള്ള പാലോളിത്താഴം, മുഹമ്മദ്‌ അൻസിൽ പൊയിലങ്ങാടി എന്നിവർ സംബന്ധിച്ചു.സൗഹൃദമനസ്സും ഐക്യബോധവും കാത്ത്സൂക്ഷിക്കുന്ന ഈ കൂട്ടായിമ: കോവിഡ്കാലത്ത് നടത്തിയ ഈ സഹായം ഏറെ പ്രശംസനീയമാണെന്ന് സാജിദ് ഫൈസി അഭിപ്രായപ്പെട്ടു.