പൂനൂർ : ജില്ലാ കലക്ടർ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച് അധികൃതർ റോഡുകൾ അടച്ച പ്രദേശങ്ങളിലുള്ളവർ വിലക്കുകൾ ലംഘിച്ച് പുറത്തു കടക്കുന്നതായി പരാതി.കണ്ടെയിൻമെന്റ് സോണായ ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ വാർഡ് 12 ൽ നിന്നുള്ള ഒരാൾ ഇന്ന് പൂനൂർ എത്തി സാധനങ്ങൾ വാങ്ങുന്നത് പൂനൂർ ടൗൺ ആർ.ആർ.ടി വളന്റിയർമാർ കണ്ടെത്തി അധികൃതർക്ക് റിപ്പോർട്ടു ചെയ്തു.
ആർ.ആർ.ടി, എസ്.ഡി.ഇ.ടി വളന്റിയർമാരുടെ നേതൃത്വത്തിൽ മൂന്ന് ആഴ്ചയോളമായിപൂനൂരിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. വാർഡ് 12 ഇരുമ്പോട്ടുപൊയിലിൽ ഒമ്പതുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി പേർ സമ്പർക്ക പട്ടികയിലുള്ളതിനാൽ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നിരിക്കെ ആണ് അടച്ച വാർഡിൽ നിന്ന് ആളുകൾ അധികൃതരുടെ കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെയും മറ്റും പുറത്തിറങ്ങുന്നത്.
അങ്ങാടിയും പരിസര പ്രദേശവും നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും ആർ.ആർ.ടി വളന്റിയർമാരും,പോലീസും,ആരോഗ്യവകുപ്പ് അധികൃതരും, മൊബൈൽ ക്യാമറയുമായി വിജിലൻസ് ടീമും രംഗത്തുണ്ട്.

Tags:
POONOOR