കോഴിക്കോട്
ജില്ലയില്‍ കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സംഭവം കൂടുതലായി
റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ
ദിവസം ബന്ധുക്കൾ മരണവീട്ടിൽ കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള കുഞ്ഞിന് രോഗം
സ്ഥിരീകരിച്ചു. അഞ്ചു വയസ്സിന് താഴെയുള്ള അഞ്ച് കുട്ടികൾക്ക് ഇതിനോടകം
സമ്പർക്കത്തിലൂടെ രോഗം പടര്‍ന്നതായി കണ്ടെത്തി. കുട്ടികളുടെ കാര്യത്തിൽ
ഒരു ജാഗ്രതക്കുറവും ഉണ്ടാകാൻ പാടില്ല. മുഖ്യമന്ത്രി വാര്‍ത്ത
സമ്മേളനത്തില്‍ പറഞ്ഞു.
വയനാട്ടിൽ പേരിയ പുലച്ചിക്കുനി പട്ടികവർഗ കോളനിയിലെ 2 വീടുകളിലായി 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിസരത്തെ മുഴുവൻ വീടുകളിലും കോളനികളിലും പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. കണ്ണൂർ മെഡിക്കൽ കോളജിലെ സ്ഥിതി മെച്ചപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ 1292 ടെസ്റ്റുകൾ നടത്തിയതായും കോവിഡ് ഇതര രോഗ ചികിത്സയ്ക്കുള്ള ഒ.പി നിയന്ത്രണം ഒരു ആഴ്ച കൂടി തുടരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
എറണാകുളത്ത് ആലുവ ക്ലസ്റ്ററിലും ഫോർട്ട് കൊച്ചി മേഖലയിലും രോഗവ്യാപനം തുടരുകയാണ്. അങ്കമാലി, തൃക്കാക്കര, ഇടപ്പള്ളി മേഖലകളിലും കഴിഞ്ഞ ദിവസം കുറേയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തൃശൂർ ജില്ലയ്ക്കു പുറത്തുള്ള പട്ടാമ്പി ക്ലസ്റ്ററിൽ സമ്പർക്ക രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും ആശങ്ക ഉയർത്തുന്നുണ്ട്.

0 Comments