Trending

പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധന ആരംഭിച്ചു.

താമരശ്ശേരി: താമരശ്ശേരി പോലീസ് സബ്ഡിവിഷനു കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധന ആരംഭിച്ചു. താമരശ്ശേരി ഗവ യു.പി സ്കൂളിൽ വെച്ച് നടക്കുന്ന പരിശോധനാ ക്യാമ്പ് താമരശ്ശേരി DYSP അഷറഫ് ഉദ്ഘാടനം ചെയ്തു.സി.ഐ രാജേഷ്, കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ സൊസൈറ്റി ഡയരക്ടർ സി.കെ സുജിത്,കെ.പി.എ പ്രസിഡൻ്റ്  കെ.കെ.ഗിരീഷ്, സിക്രട്ടറി അഭിജിത് തുടങ്ങിയവർ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിൽ പോലീസ് ഉദ്യോഗസ്ഥർക്കായ് ആൻറിബോഡി പരിശോധന നടത്തുന്ന ആറാമത്തെ കേന്ദ്രമാണ് താമരശ്ശേരി. പരിശോധനയിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ RTPCR ടെസ്റ്റിന് വിധേയമാക്കും.


കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന.

റിപ്പോർട്ട്:OMAK മീഡിയ ടീം
Previous Post Next Post
3/TECH/col-right