Trending

കൊവിഡ് വ്യാപനം:പൂനൂരിൽ അതീവ ജാഗ്രതയുമായി പൊലിസും ആരോഗ്യ വകുപ്പും

പൂനൂർ: കൊവിഡ്മഹാമാരി താണ്ഡവമാടുമ്പോഴും അധികൃതരുടെ മുന്നറിയിപ്പുകൾക്ക് ചെവികൊടുക്കാതെ സദാ തിരക്കനുഭവപ്പെട്ടിരുന്ന പൂനൂരിൽ പൊലിസ്, ആരോഗ്യ വകുപ്പ് അധികൃതരുടെ കടുത്ത നിലപാടുകൾ ഫലം കണ്ടു തുടങ്ങി.ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട് അങ്ങാടിയായ പൂനൂരി ൽ ഗ്രാമപഞ്ചായത്തും ആർ.ആർ.ടി യും വ്യാപാരി വ്യവസായി നേതാക്കളും ഇടപെട്ടിട്ടും ഫലം കാണാതായതോടെയാണ് പൊലിസ് രംഗത്ത് സജീവമായത്.

 

_എളേറ്റിൽ ഓൺലൈൻ_
 

പൂനൂർ അങ്ങാടിക്കു സമീപത്തെ 12-ാം വാർഡ് ഇരുമ്പോട്ടുപൊയിലിൽ ഒരാൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾ പൂനൂരടക്കം പല സ്ഥത്തും എത്തിപ്പെടുകയും ചെയ്തിട്ടുണ്ടെന്നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇയാളുമായി സമ്പർക്കത്തിലുള്ളവരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ പോവാൻ നിർദേശിച്ചിരുന്നു.ഈ വാർഡ് കണ്ടെയ്ൻമെന്റ്സോണായി തുടരുന്നു.



പലരും നിരീക്ഷണത്തിൽ ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ടെങ്കിലും പൂനൂർ ടൗണിൽ ആൾക്കാർ എത്തിപ്പെടുന്നതിനുംകൂട്ടം ചേരലുകൾക്കും ഒരു തരത്തിലുള്ള അറുതിയും ഉണ്ടായിരുന്നില്ല.ഇതിനിടയിൽ സമീപ പ്രദേശമായ നെരോത്തും കൊവിഡരോഗം സ്ഥിരീകരിക്കുകയും കണ്ടെയ്ൻമെന്റ് സോണാക്കുകയും ചെയ്തതോടെ അധികൃതർ ശക്തമായ നടപടിയുമായി പൂനൂരിൽ രംഗത്തിറങ്ങുകയായിരുന്നു.
 

ഇതോടെ അങ്ങാടിയിലെത്തുന്നവരെയും,അതിഥിതി തൊഴിലാളികളെയടക്കം പൊലിസ് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തതോടെ അനാവശ്യ കൂടിച്ചേരലുകൾക്ക് അറുതിയായി. അങ്ങാടിയും പരിസര പ്രദേശവും നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും മൊബൈൽ ക്യാമറയുമായി വിജിലൻസ് ടീമും രംഗത്തുണ്ട്.
Previous Post Next Post
3/TECH/col-right